പ്രതിഷേധങ്ങള്‍ക്ക് പുല്ലുവില; തൂത്തൂക്കുടി പ്ലാന്റ് വിപുലീകരണവുമായി മുന്നോട്ട് പോകുമെന്ന് വേദാന്ത ഗ്രൂപ്പ്
ന്യൂഡല്‍ഹി: (www.kvartha.com 26.05.2018) തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് പ്ലാന്റിനെതിരെ പ്രതിഷേധങ്ങള്‍ അലയടിക്കുമ്പോഴും കണ്ടില്ലെന്ന് നടിച്ച് കമ്പനി. തൂത്തൂക്കുടി പ്ലാന്റ് വിപുലീകരണവുമായി മുന്നോട്ട് പോകുമെന്ന് വേദാന്ത ഗ്രൂപ്പ് അറിയിച്ചു. പതിമൂന്ന് പേരുടെ മരണത്തിനിടയാക്കിയ വെടിവയ്പ്പിന് ശേഷവും പ്ലാന്റിന്റെ ശേഷി ഇരട്ടിയായി വര്‍ധിപ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് വേദാന്ത ഗ്രൂപ്പ് എക്‌സിക്യുട്ടീവ് പി രാംനാഥിന്റെ നിലപാട്. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോടാണ് പി രാംനാഥ് ഇക്കാര്യം വ്യക്തമാക്കിയത്.
കമ്പനി സൃഷ്ടിക്കുന്ന മലിനീകരണത്തിനെതിരെ ഇവിടെ മാസങ്ങളായി സമരം നടന്നു വരികയായിരുന്നു. ഇതിനിടെയാണ് സമരക്കാര്‍ക്ക് നേരെ വെടിവയ്പ്പുണ്ടായത്. വെടിവയ്പ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടു. വെടിവയ്പ്പിനെ തമിഴ്‌നാട് സര്‍ക്കാര്‍ ന്യായീകരിച്ചുവെങ്കിലും പ്ലാന്റ് അടച്ചു പൂട്ടാന്‍ ആലോചിക്കുന്നതായി സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വേദാന്ത ഗ്രൂപ്പ് നിലപാട് വ്യക്തമാക്കിയത്.
അറ്റകുറ്റപ്പണികള്‍ക്കായി ഇക്കഴിഞ്ഞ മാര്‍ച്ചില്‍ അടച്ച തൂത്തുക്കുടിയിലെ പ്ലാന്റിന് ലൈസന്‍സ് പുതുക്കി ലഭിച്ചിട്ടില്ല. ഇതിനിടെ പ്രതിഷേധം ശക്തമാവുകയും വെടിവയ്പ്പില്‍ കലാശിക്കുകയും ചെയ്തു. എന്നാല്‍ പ്രശ്‌നങ്ങള്‍ മറികടക്കാനാകുമെന്നും പ്ലാന്റ് തുടര്‍ന്ന് പ്രവര്‍ത്തിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും രാംനാഥ് പ്രതികരിച്ചു. പ്രദേശവാദികളുമായി സഹകരിച്ച് മുന്നോട്ട് പോകാനാണ് കമ്പനി ആഗ്രഹിക്കുന്നതെന്നും രാംനാഥ് കൂട്ടിച്ചേര്‍ത്തു.
അനുമതിയില്ലാതെ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് കമ്പനിയിലേക്കുള്ള വൈദ്യുതി ബന്ധം തമിഴ്‌നാട് പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് വിച്ഛേദിച്ചിരുന്നു. പ്രതിവര്‍ഷം 4,00,000 ടണ്‍ കോപ്പര്‍ ഉല്‍പ്പാദനം നടക്കുന്ന പ്ലാന്റാണ് തൂത്തുക്കുടിയിലേത്. 2,50,000 ടണ്‍ രാജ്യത്ത് തന്നെ ഉപയോഗിക്കുകയും ബാക്കി ചൈനയിലേക്ക് കയറ്റുമതി ചെയ്യുകയുമാണ് ചെയ്യുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: New Delhi, Tamilnadu, News, Firing, National, Not looking to set up copper smelter outside Thoothukudi, says Vedanta amid anti-Sterlite protests

Powered by Info News For You

Comments
Post a Comment