മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു
കാഞ്ഞങ്ങാട് (www.evisionnews.co): മഞ്ഞപ്പിത്തം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. മാലോം കണ്ണീര്‍വാടിയിലെ ഗോപി- നാരായണി ദമ്പതികളുടെ മകള്‍ സുനിത (23) യാണ് മരിച്ചത്. മഞ്ഞപ്പിത്തം ബാധിച്ച സുനിതയെ പരിയാരം മെഡിക്കല്‍ കോളജിലും മംഗളൂരുവിലെ ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. പിന്നീട് കോഴിക്കോടേക്ക് മാറ്റുകയായിരുന്നു. ഇവിടെ വെച്ചാണ് മരണം സംഭവിച്ചത്. സുരേഷ് ഏക സഹോദരനാണ്.
Powered by Info News For You
Comments
Post a Comment