പൂരത്തിന് മുമ്പേ പ്രഹരം; അര്‍ജന്റീനയുടെ വിശ്വസ്ത ഗോള്‍കീപ്പര്‍ റൊമേറോ ലോകകപ്പിനില്ല
ബ്യൂണസ് അയ്‌റിസ്: (www.kvartha.com 23.05.2018) റഷ്യയില്‍ നടക്കുന്ന 2018 ലോകകപ്പിനൊരുങ്ങുന്ന അര്‍ജന്റീന ടീമിന് വന്‍ തിരിച്ചടിയായി ഗോള്‍കീപ്പര്‍ സെര്‍ജിയോ റൊമേറോയുടെ പരിക്ക്. കാല്‍മുട്ടിനേറ്റ പരിക്കാണ് അര്‍ജന്റീനയുടെ ഒന്നാം നമ്പര്‍ ഗോള്‍കീപ്പര്‍ റൊമേറോയ്ക്ക് തിരിച്ചടിയായിരിക്കുന്നത്.
നേരത്തെ പരിശീലകന്‍ സാംപോളി പ്രഖ്യപിച്ച 23 അംഗ ടീമില്‍ റൊമേറോ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ താന്‍ ലോകകപ്പിനുണ്ടാകില്ലെന്ന് റൊമേറോ തന്നെ അര്‍ജന്റീനയുടെ ഔദ്യോദിക ട്വിറ്റര്‍ പേജിലൂടെ അറിയിക്കുകയായിരുന്നു. ബ്രസീല്‍ ലോകകപ്പില്‍ അര്‍ജന്റീനയെ ഫൈനല്‍ വരെയെത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച താരമാണ് റൊമേറോ.
ഇറ്റാലിയന്‍ ലീഗിലെ ടോപ്‌സ്‌കോററായ മൗറോ ഇക്കാര്‍ഡിയെ ടീമില്‍ നിന്നും തഴഞ്ഞതിന് പിന്നാലെയുള്ള റൊമേറോയുടെ പിന്മാറ്റം ടീമിനും ആരാധകര്‍ക്കും ആഘാതമായി മാറിയിരിക്കുകയാണ്.
ചെല്‍സിയുടെ വില്ലി കാബല്ലറോയും റിവര്‍പ്ലേറ്റിന്റെ ഫ്രാങ്കോ അര്‍മാനോയുമാണ് 23 അംഗ സംഘത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന മറ്റു ഗോള്‍കീപ്പര്‍മാര്‍. റൊമേറോയുടെ പരിക്കോടുകൂടി നഹ്വല്‍ ഗുസ്മാനും പുതുതായി ടീമിനൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sports, News, Football, Football Player, Argentina, Team, Fifa, World Cup, Sergio Romero, Goal Keeper, World Cup: Argentina goalkeeper Sergio Romero ruled out through knee injury

Powered by Info News For You

Comments
Post a Comment