ആര്‍ എസ് എസ് ആക്രമണം പ്രകോപനം ഉദ്ദേശിച്ച്; ജമാഅത്തെ ഇസ്ലാമി

മലപ്പുറം: (www.kvartha.com 03.05.2018) ചന്ദ്രിക ഫോട്ടോഗ്രാഫര്‍ ഫുആദിനെയും വഴിയാത്രക്കാരന്‍ ഫാഇസിനെയും ക്രൂരമായി മര്‍ദ്ദിക്കുകയും മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങുകയും ചെയ്ത ആര്‍ എസ് എസ് നടപടിയെ ജമാഅത്തെ ഇസ്്ലാമി മലപ്പുറം ജില്ലാ സെക്രട്ടറിയറ്റ് ശക്തമായി അപലപിച്ചു.

'ജില്ലയില്‍ കാലങ്ങളായി നിലനില്‍ക്കുന്ന സമാധാനാന്തരീക്ഷം ഇരുട്ടിന്റെ ശത്രുക്കളെ ഭയപ്പെടുത്തുന്നുവെന്നതിന്റെ അവസാന ഉദാഹരണം മാത്രമാണിത്. കലുഷമായ സാമൂഹിക അന്തരീക്ഷത്തില്‍ നിന്ന് മുതലെടുപ്പ് നടത്താനുള്ള സംഘപരിവാര്‍ ശക്തികളുടെ നിഗൂഡ അജന്‍ഡകളെ തിരിച്ചറിയാന്‍ മലപ്പുറത്തെ പ്രബുദ്ധ ജനതയ്ക്ക് സാധിക്കും'. കുറ്റവാളികളെ ഉടന്‍ പിടികൂടുകയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നിയമപാലകര്‍ ജാഗ്രത കൈക്കൊള്ളുകയും വേണമെന്ന് യോഗം അഭിപ്രായപ്പെട്ടു.

Kerala, Malappuram, News, Jamath-e-islami, RSS, Attack, Journalist, Jamath Islami On RSS Attack Against Journalist

ജില്ലാ പ്രസിഡണ്ട് എം സി നസീര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി എച്ച് ബഷീര്‍ സ്വാഗതം പറഞ്ഞു. ഹബീബ് ജഹാന്‍, സലീം മമ്പാട്, എന്‍ കെ സദ്റുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Malappuram, News, Jamath-e-islami, RSS, Attack, Journalist, Jamath Islami On RSS Attack Against Journalist


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?