കാളാഞ്ചി മത്സ്യക്കൃഷിക്കായി 'ഓപ്പണ്‍ പോണ്ട് കള്‍ച്ചര്‍' രീതി വികസിപ്പിച്ചു; ഒരു ഹെക്ടറില്‍ നിന്ന് ഉല്‍പാദിപ്പിക്കാവുന്നത് ഒമ്പത് ടണ്‍ വരെ കാളാഞ്ചി
കൊച്ചി: (www.kvartha.com 23.05.2018) വമ്പന്‍ കയറ്റുമതി സാധ്യതയും ഏറെ ആവശ്യക്കാരുമുള്ള കാളാഞ്ചി മത്സ്യം കൃഷി ചെയ്യാനുള്ള 'ഓപ്പണ്‍ പോണ്ട് കള്‍ച്ചര്‍' എന്ന നൂതനരീതി സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി (എംപിഇഡിഎ) വികസിപ്പിച്ചു. ഉത്പാദനം ഗണ്യമായി വര്‍ധിപ്പിക്കാവുന്നതും ചെറുകിട മത്സ്യകര്‍ഷകര്‍ക്ക് ചെലവുകുറച്ച് ചെയ്യാവുന്നതുമായ കൃഷി രീതിയാണിത്.
എംപിഇഡിഎയുടെ ഗവേഷണ സ്ഥാപനമായ രാജീവ് ഗാന്ധി സെന്റര്‍ ഓഫ് അക്വാകള്‍ച്ചര്‍(ആര്‍ജിസിഎ) പുതുച്ചേരിയിലെ കാരയ്ക്കലിലാണ് ഇതിന്റെ മാതൃക പ്രദര്‍ശിപ്പിച്ചത്. നേരത്തെ കൂടുകൃഷിരീതിയിലൂടെയാണ് കാളാഞ്ചി ഉത്പാദിപ്പിച്ചിരുന്നത്. പുതിയ രീതിയിലൂടെ ഒരു ഹെക്ടറില്‍ നിന്ന് ഒമ്പത് ടണ്‍ വരെ കാളാഞ്ചി ഉത്പാദിപ്പിക്കാനാവും. ആഭ്യന്തര വിപണിയില്‍ ഒരു കിലോ കാളാഞ്ചിക്ക് 400 രൂപയിലധികം വില ലഭിക്കുന്നുണ്ട്.
നിലവില്‍ കയറ്റുമതിയുടെ 70 ശതമാനത്തിലധികം വരുന്ന ചെമ്മീനിനു പകരം വയ്ക്കാവുന്ന മത്സ്യമാണിതെന്ന് എംപിഇഡിഎ ചെയര്‍മാന്‍ ഡോ. എ ജയതിലക് പറഞ്ഞു. കാരയ്ക്കലില്‍ പുതിയ രീതിയിലൂടെ വളര്‍ത്തിയ കാളാഞ്ചിയുടെ വിളവെടുപ്പിനെത്തിയതായിരുന്നു അദ്ദേഹം. ശരാശരി ഒരു മീനിന് ഒന്നര മുതല്‍ രണ്ട് കിലോ വരെ തൂക്കമുണ്ടായിരുന്നു. ആദ്യ കൊയ്ത്തില്‍ തന്നെ 1.10 ടണ്‍ മീന്‍ ലഭിച്ചു.
സുസ്ഥിരമായ ഉത്പാദനത്തിനും വരുമാനത്തിനും വൈവിധ്യമുള്ള മത്സ്യകൃഷിരീതികള്‍ പ്രധാനമാണെന്ന് ഡോ. ജയതിലക് പറഞ്ഞു. കാളാഞ്ചി പോലുള്ള വ്യത്യസ്തമായ ഇനങ്ങള്‍ കയറ്റുമതിക്ക് മുതല്‍ക്കൂട്ടാണ്. ഹെക്ടറിന് ഒമ്പത് ടണ്‍ മത്സ്യമെന്നത് കര്‍ഷകര്‍ക്ക് ഏറെ മെച്ചം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kalanji fish farming open pond, Kochi, News, Local-News, Business, Researchers, Farmers, Kerala.

Powered by Info News For You

Comments
Post a Comment