ശ്രീലങ്കന്‍ ഹോട്ട് താരം പിയൂമി ഹന്‍സമാലി മലയാളത്തിലെത്തുന്നു, ഒപ്പം മൈഥിലിയും
കൊച്ചി: (www.kvartha.com 27.05.2018) ശ്രീലങ്കന്‍ ഹോട്ട് താരം പിയൂമി ഹന്‍സമാലി മലയാളത്തില്‍ നായികയാകുന്നു. അനില്‍ സംവിധാനം ചെയ്യുന്ന ലഖ്‌നൗ എന്ന ചിത്രത്തിലൂടെയാണ് ഹന്‍സമാലി മലായളത്തിലേയ്‌ക്കെത്തുന്നത്. മലയാളത്തില്‍ ഏറെ ആരാധകരുള്ള ശ്രീലങ്കന്‍ നടിയാണ് പിയൂമി ഹന്‍സമാലി. താരത്തിന്റെ മലയാളത്തിലേയ്ക്കുള്ള അരങ്ങേറ്റം ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
ശ്രീലങ്കയിലെ പ്രശസ്ത മോഡലും യുവപ്രേക്ഷകരുടെ ആവേശവുമായ പിയൂമി യൂട്യൂബ്, ഫെയ്‌സ്ബുക്ക് തുടങ്ങി സോഷ്യല്‍ മീഡിയകളില്‍ സജീവമാണ്. ജൂണ്‍ ആദ്യവാരം ലഖ്‌നൗവില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ പേരും ലഖ്‌നൗ എന്ന് തന്നെയാണ്. വാരണാസി, ഹരിദ്വാര്‍, ഗയ പ്രയാഗ് എന്നിവിടങ്ങളിലായിരിക്കും ഷൂട്ടിങ്.
ഐറിഷ് ഗ്രീന്‍ ഫിലിംസിന്റെ ബാനറില്‍ ബീന ഉണ്ണികൃഷ്ണനും പൗലോസ് ജോണും നിര്‍മിക്കുന്ന ചിത്രത്തിന്റെ ക്യാമറ നിര്‍വ്വഹിക്കുന്നത് സന്തോഷ് അഞ്ചല്‍ ആണ്. മലയാളം കൂടാതെ തമിഴിലും സിംഹള ഭാഷയിലും റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ഡിസംബര്‍ അവസാന വാരം ആരംഭിക്കും.
പിയൂമിയെ കൂടാതെ മറ്റൊരു ശ്രീലങ്കന്‍ താരം ജാക്‌സണ്‍ ആന്റണിയും ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തമിഴ് നടനായ രാമകൃഷ്ണന്‍, തമിഴ് നടി ശാന്തിനി, മലയാളി താരങ്ങളായ ഫൈസല്‍ റാസി, മൈഥിലി തുടങ്ങിയവരും ചിത്രത്തിലുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kochi, Sri Lanka, Actress, Mollywood, Sri Lankan stars Jackson Anthony and Piumi Hansamali to act in Malayalam film

Powered by Info News For You

Comments
Post a Comment