എംഎല്‍എമാരെ വിലയ്ക്ക് വാങ്ങാന്‍ ശ്രമിച്ചത് മോദിയുടെ തന്ത്രം: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: (www.kvartha.com 19.05.2018) കര്‍ണാടകയിലെ നാടക സംഭവങ്ങള്‍ക്ക് പിന്നാലെ മോദിക്കെതിരെ ആരോപണവുമായി രാഹുല്‍ ഗാന്ധി. കര്‍ണാടകയില്‍ കോണ്‍ഗ്രസ് - ജനതാദള്‍ എംഎല്‍എമാരെ വിലയ്ക്ക് വാങ്ങാന്‍ ശ്രമിച്ചതിന് പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചു. എന്നാല്‍ യെദിയൂരപ്പ രാജിവച്ചതോടെ പണവും അധികാരവും ഒന്നുമല്ലെന്ന് തെളിഞ്ഞതായും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കര്‍ണാടക തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ആദ്യമായാണ് രാഹുല്‍ പ്രതികരിക്കുന്നത്. എംഎല്‍എമാരെ വിലയ്ക്ക് വാങ്ങാനുള്ള ബിജെപിയുടെ നീക്കത്തിന് നേരിട്ട് ചുക്കാന്‍ പിടിച്ചത് മോദിയാണ്. അഴിമതിയെ എതിര്‍ക്കുന്നെന്ന് എപ്പോഴും പറയാറുള്ള മോദി ഇതിലൂടെ അഴിമതിക്ക് കൂട്ടുനില്‍ക്കുകയാണ് ചെയ്തത്. ഒരു വശത്ത് അഴിമതിക്ക് എതിരെ സംസാരിക്കുകയും മറുവശത്ത് അഴിമതി പ്രോത്സാഹിപ്പിക്കുകയുമാണ് മോദി ചെയ്യുന്നതെന്നും രാഹുല്‍ പറഞ്ഞു.

National, News, New Delhi, MLA, Karnataka, Election, Narendra Modi, Rahul Gandhi, PM Narendra Modi symbolises corruption: Rahul Gandhi after Karnataka trust vote.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, News, New Delhi, MLA, Karnataka, Election, Narendra Modi, Rahul Gandhi, PM Narendra Modi symbolises corruption: Rahul Gandhi after Karnataka trust vote. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?