ഖാസി കേസ്; പ്രതിഷേധ മാര്‍ച്ചും സൂചന സമരവും താക്കീതായി

കൊച്ചി: (www.kvartha.com 02.05.2018) പ്രശസ്ത മുസ്ലിം പണ്ഡിതനും ചെമ്പിരിക്ക-മംഗളൂരു ഖാസിയുമായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണം സംബന്ധിച്ച കേസിന്റെ അന്വേഷണത്തില്‍ സി ബി ഐ പുലര്‍ത്തുന്ന നിസ്സംഗതയിലും ലാഘവബുദ്ധിയിലും പ്രതിഷേധിച്ച് മാര്‍ച്ച് സംഘടിപ്പിച്ചു. കേസ് ബാഹ്യസമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാത്ത പുതിയ ഉന്നത സംഘത്തെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് ജനകീയ ആക്ഷന്‍ കമ്മിറ്റിയും കുടുംബവും എറണാകുളം സി ബി ഐ ആസ്ഥാനത്ത് മാര്‍ച്ചും സൂചനാ സമരവും സംഘടിപ്പിച്ചത്.

എറണാകുളം കത്രിക്കടവ് സ്ട്രീറ്റില്‍ നിന്നും ആരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. മാര്‍ച്ച് സി ബി ഐ ആസ്ഥാനത്ത് പോലീസ് തടഞ്ഞു. സി ബി ഐ ആസ്ഥാനത്തിനു മുന്നില്‍ നടന്ന സംഗമം ചെയര്‍മാന്‍ ഡോ. സുരേന്ദ്രനാഥിന്റെ അധ്യക്ഷതയില്‍ പി ടി തോമസ് എം എല്‍ എ ഉദേഘാടനം ചെയ്തു. നീതി ഉറപ്പാക്കും വരെ ഈ സമരത്തില്‍ കാസര്‍കോട്ടെ ജനങ്ങള്‍ക്കൊപ്പമുണ്ടാകുമെന്ന് പി ടി തോമസ് എം എല്‍ എ പറഞ്ഞു. ആദ്യമായാണ് തന്റെ മണ്ഡലത്തില്‍ സി ബി ഐ ഓഫീസ് ആസ്ഥാനത്ത് ഒരു സമരപരിപാടി സംഘടിപ്പിക്കുന്നത്. വിഷയത്തിന്റെ ഗൗരവം ഇത് സൂചിപ്പിക്കുന്നുണ്ട്. സി ബി ഐയുടെ വിശ്വാസ്യത ഉയര്‍ത്തിപ്പിടിക്കാന്‍ പര്യാപ്തമാം വിധം സത്യസന്ധമായ അന്വേഷണം നടത്തി സത്യം പുറത്തു കൊണ്ട് വരേണ്ട ബാധ്യത സി ബി ഐക്കുണ്ട് -അദ്ദേഹം വ്യക്തമാക്കി.

Kerala, Ernakulam, Kochi, Khazi-C.M.Abdulla-Moulavi, March, Protest, News, Khazi Case; Conducted March At CBI Office

ഡോ. ഡി സുരേന്ദ്രനാഥിന്റെയും എംഎല്‍എയുടേയും നേതൃത്വത്തില്‍ സംഘം സിബിഐ എസ് പി എ ശിയാസിന് നിവേദനം സമര്‍പ്പിച്ചു. ഓണമ്പള്ളി മുഹമ്മദലി മുഖ്യപ്രഭാഷണം നടത്തി. സിദ്ദീഖ് നദ്‌വി ചേരൂര്‍ ആമുഖ ഭാഷണം നടത്തി. എസ് വൈ എസ് എറണാകുളം ജില്ലാ സെക്രട്ടറി അബ്ദുര്‍ റഹ് മാന്‍ കുട്ടി, പ്രസിഡണ്ട് ജലീല്‍ ആസിഫ്, പി ഡി പി സംസ്ഥാന സെക്രട്ടറി മുജീബ് റഹ്മാന്‍, യൂത്ത് ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗം നവാസ് മല്ലത്ത്, എസ് കെ എസ് എസ് എഫ് നേതാവ് അബ്ദുല്‍ ഖാദര്‍ ഹുദവി, എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് എം എ ഫരീദ്, മേരി സുരേന്ദ്രനാഥ്, അബ്ദുല്ലക്കുഞ്ഞി ചെമ്പരിക്ക, ഇ അബ്ദുല്ലക്കുഞ്ഞി, ജൗഹര്‍, ഹമീദ് ചാത്തങ്കൈ, ഖലീല്‍ ചെമ്പിരിക്ക, യൂസുഫ് ഉദുമ, അബൂബക്കര്‍ ഉദുമ, യൂസുഫ് ബാഖവി, ഖാസിയുടെ മകന്‍ മുഹമ്മദ് ഷാഫി, താജുദ്ദീന്‍ ചെമ്പിരിക്ക, അഹ്മദ് ഷാഫി ദേളി, മുസ്തഫ സര്‍ദാര്‍, മൊയ്തീന്‍ കുഞ്ഞി കോളിയടുക്കം, അബ്ബാസ് സാദിഖ് ഉദുമ തുടങ്ങിയവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Ernakulam, Kochi, Khazi-C.M.Abdulla-Moulavi, March, Protest, News, Khazi Case; Conducted March At CBI Office


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?