പ്രകടനം മെച്ചപ്പെടുത്തിയില്ലെങ്കില്‍ നടപടിയെന്ന് മുന്നറിയിപ്പ്; ഇന്‍ഡിഗോയ്ക്കിട്ട് പണി കൊടുക്കാന്‍ വ്യാജ ബോംബു ഭീഷണി, ഒടുവില്‍ ജീവനക്കാരന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: (www.kvartha.com 14.05.2018) പ്രകടനം മെച്ചപ്പെടുത്തിയില്ലെങ്കില്‍ നടപടിയെന്ന് അധികൃതരുടെ മുന്നറിയിപ്പ്. ഇതോടെ ഇന്‍ഡിഗോയ്ക്കിട്ട് പണി കൊടുക്കാനുള്ള തത്രപ്പാടിലായിരുന്നു യുവാവ്. ഇതിന്റെ ഭാഗമായി വിമാനത്തില്‍ ബോംബുണ്ടെന്ന് കാട്ടി സന്ദേശം അയക്കുകയും ഒടുവില്‍ വിരുതന്‍ കുടുങ്ങുകയും ചെയ്തു.

പൂനെ സ്വദേശിയും ഇന്‍ഡിഗോ എയര്‍ലൈന്‍സ് ജീവനക്കാരനുമായ കാര്‍ത്തിക് മാധവ് ഭട്ട് (23) ആണ് അറസ്റ്റിലായത്. ഇയാളുടെ വ്യാജ ഭീഷണി സന്ദേശത്തെ തുടര്‍ന്ന് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം മണിക്കൂറുകളോളം നിര്‍ത്തി വച്ചിരുന്നു.

IndiGo Employee Wanted To "Teach Airline A Lesson". He Made A Hoax Call, New Delhi, News, Warning, Bomb Threat, Fake, Arrest, Message, Business, National

മണിക്കൂറുകളോളം നീണ്ടു നിന്ന ചോദ്യം ചെയ്യലിനൊടുവിലാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്. ജോലിയുമായി ബന്ധപ്പെട്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തന്നെ താക്കീത് ചെയ്തതിലുള്ള മനോവിഷമത്താലാണ് വിമാനത്താവളത്തില്‍ ബോംബുണ്ടെന്ന പേരില്‍ വ്യാജ ഭീഷണി സന്ദേശം അയച്ചതെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ തുറന്നുപറഞ്ഞു. മേയ് രണ്ടിനായിരുന്നു സംഭവം.

സന്ദേശത്തെ തുടര്‍ന്ന് രണ്ടു മണിക്കൂറോളം സുരക്ഷാ ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെ സന്ദേശം വ്യാജമാണെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനഃരാരംഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇന്‍ഡിഗോ ജീവനക്കാരനാണ് ഭീഷണി സന്ദേശത്തിന് പിന്നിലെന്ന് വ്യക്തമാവുകയും ചെയ്തു.

ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ കസ്റ്റമര്‍ സര്‍വീസ് ഓഫീസറാണ് കാര്‍ത്തിക്. ജോലിയില്‍ മോശം പ്രകടനം കാഴ്ചവച്ച ഇയാളോട് പ്രകടനം മെച്ചപ്പെടുത്തിയില്ലെങ്കില്‍ നടപടി നേരിടേണ്ടി വരുമെന്ന് മേധാവികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതാണ് ഇയാളെ പ്രകോപിപ്പിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: IndiGo Employee Wanted To "Teach Airline A Lesson". He Made A Hoax Call, New Delhi, News, Warning, Bomb Threat, Fake, Arrest, Message, Business, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?