മോഡിക്ക് കര്‍ണാടകയിലെ വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാനാകില്ല, അവര്‍ രാഷ്ട്രീയമായി പക്വതയുള്ളവര്‍: സിദ്ധരാമയ്യ

ബംഗലൂരു: (www.kvartha.com 06.05.2018) പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കര്‍ണാടകയിലെ വോട്ടര്‍മാരെ വഴിതെറ്റിക്കാനാകില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. മോഡി ഉയര്‍ത്തുന്ന വിഷയങ്ങള്‍ വോട്ടര്‍മാരില്‍ ഒരു സ്വാധീനവും ചെലുത്തില്ല. കര്‍ണാടകയിലെ ജനങ്ങള്‍ രാഷ്ട്രീയപരമായി പക്വതയുള്ളവരാണെന്നും രാമയ്യ പറഞ്ഞു.

2014 ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്ക് ഗുണം ചെയ്ത മോഡി മാജിക് ഇനിയുണ്ടാകില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. മോഡിയുടെ പ്രഭാവത്തില്‍ വന്‍ ഇടിവ് വന്നിട്ടുണ്ട്. മോഡിയുടെ പ്രചാരണമൊന്നും ബിജെപിക്ക് ഗുണം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.

National, Karnataka Poll, BJP, Congress

പ്രധാനമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കാന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.

ഞാനൊരിക്കലും മോഡിയെ വ്യക്തിപരമായി ആക്രമിച്ചിട്ടില്ല. തെളിവുകളില്ലാതെയാണ് മോഡി ഞങ്ങള്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. 10 ശതമാനം സര്‍ക്കാരെന്ന് മോഡി ഞങ്ങളുടെ സര്‍ക്കാരിനെ വിളിച്ചു. എന്താണത് അര്‍ത്ഥമാക്കുന്നത്. അദ്ദേഹത്തിന്റെ കൈയില്‍ എന്ത് തെളിവാണുള്ളത്? സിദ്ധരാമയ്യ ചോദിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY:While the BJP is engaging itself in a high-octane election campaign in the poll-bound Karnataka, Chief Minister Siddaramaiah in an exclusive interview with India Today said that both BJP and PM Modi will have no impact on the voters in Karnataka.

Keywords: National, Karnataka Poll, BJP, Congress


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?