ആര്‍ എസ് എസ് പരിപാടിയില്‍ പങ്കെടുക്കരുതെന്നാവശ്യപ്പെട്ട് പ്രണബ് മുഖര്‍ജിക്ക് രമേശ് ചെന്നിത്തലയുടെ കത്ത്

തിരുവനന്തപുരം: (www.kvartha.com 30.05.2018) ജൂണ്‍ ഏഴിന് ആര്‍ എസ് എസ് ആസ്ഥാനത്ത് നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിക്ക് കത്തയച്ചു. മുന്‍ രാഷ്ട്രപതി എന്ന നിലയിലും, കോണ്‍ഗ്രസിന്റെ സമുന്നത നേതാവ് എന്ന നിലയിലും രാജ്യം ഏറെ ബഹുമാനിക്കുന്ന അദ്ദേഹത്തിന്റെ ഈ നിലപാട് ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന രാജ്യത്തെ വലിയ വിഭാഗം ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നതാണെന്ന് രമേശ് ചെന്നിത്തല കത്തില്‍ സൂചിപ്പിക്കുന്നു.

കോണ്‍ഗ്രസ് എന്ന മഹത്തായ പ്രസ്ഥാനത്തിന്റെ ആദര്‍ശങ്ങള്‍ക്കും, ആശയങ്ങള്‍ക്കും എതിരാണ് ഈ നിലപാട്. കഴിഞ്ഞ മുപ്പതിലധികം വര്‍ഷങ്ങളായി പ്രണബ് കുമാര്‍ മുഖര്‍ജിയുമായി അടുത്ത് വ്യക്തി ബന്ധമുള്ളയാളെന്ന നിലയില്‍ അദ്ദേഹത്തിന്റെ ഈ നിലപാടിനോട് ഒരിക്കലും തനിക്ക് യോജിക്കാന്‍ കഴിയില്ലന്നും രമേശ് ചെന്നിത്തല കത്തില്‍ സൂചിപ്പിക്കുന്നു.

Ramesh against Pranab, Thiruvananthapuram, News, Politics, Letter, RSS, Criticism, Congress, Kerala

ദശാബ്ദങ്ങളായി കോണ്‍ഗ്രസ് പ്രസ്ഥാനത്തിനും , രാജ്യത്തെ ജനാധിപത്യ മതേതര മുന്നേറ്റത്തിനും വലിയ സംഭാവനകള്‍ ചെയ്ത വ്യക്തി എന്ന നിലയിലും, ഇന്ത്യയിലെ ഏറ്റവും സമുന്നതമായ പദവി വഹിച്ചയാളെന്ന നിലയിലും ആര്‍ എസ് എസ് പരിപാടിയില്‍ പങ്കെടുക്കാനുള്ള തിരുമാനത്തില്‍ നിന്ന് അദ്ദേഹം പിന്‍മാറണമെന്ന് രമേശ് ചെന്നിത്തല കത്തിലൂടെ അഭ്യര്‍ത്ഥിച്ചു.


Keywords: Ramesh against Pranab, Thiruvananthapuram, News, Politics, Letter, RSS, Criticism, Congress, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?