തൂത്തുക്കുടി വെടിവയ്പ്പില്‍ പ്രതിഷേധിച്ച് തമിഴ്‌നാട്ടില്‍ വെള്ളിയാഴ്ച ബന്ദ്; പ്രതിപക്ഷം നാടകം കളിക്കുന്നുവെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി
ചെന്നൈ: (www.kvartha.com 24.05.2018) തൂത്തുക്കുടി വെടിവയ്പ്പില്‍ പ്രതിഷേധിച്ച് തമിഴ്‌നാട്ടില്‍ വെള്ളിയാഴ്ച ബന്ദ്. പ്രതിപക്ഷ പാര്‍ട്ടികളാണ് ബന്ദിന് ആഹ്വാനം ചെയ്തത്. രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് ബന്ദ്. വേദാന്ത സ്റ്റെര്‍ലൈറ്റ് ഫാക്ടറി സൃഷ്ടിക്കുന്ന മലിനീകരണത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെയാണ് വെടിവയ്പ്പുണ്ടായത്. പോലീസ് വെടിവയ്പ്പില്‍ 13 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
അതേസമയം, പ്രതിപക്ഷം നാടകം കളിക്കുന്നുവെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ആരോപിച്ചു. പ്രതിഷേധക്കാര്‍ക്കിടെ സാമൂഹ്യവിരുദ്ധര്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഡിഎംകെ, സിപിഎം, കോണ്‍ഗ്രസ്, മുസ്ലീം ലീഗ്, സിപിഐ എന്നീ പാര്‍ട്ടികള്‍ ബന്ദിന് പിന്തുണ നല്‍കിയിട്ടുണ്ട്. സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി രാജിവയ്ക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. വ്യാഴാഴ്ച സെക്രട്ടറിയേറ്റില്‍ നടന്ന പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് എം കെ സ്റ്റാലിനെ അറസ്റ്റ് ചെയ്ത് നീക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, Tamilnadu, News, Protest, Police, Firing, CM, statement, Thoothukudy, Opposition, Allegation, Anti-Sterlite protest: DMK, allies call dawn-to-dusk bandh on Friday

Powered by Info News For You

Comments
Post a Comment