പൊതുവിദ്യാഭ്യാസ രംഗം മികവിന്റെ പാതയില്‍; സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍

പാറശ്ശാല: (www.kasargodvartha.com 20.05.2018) സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസരംഗം മികവിന്റെ പാതയിലാന്നെന്ന് നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. പരമ്പരാഗത വിദ്യാഭ്യാസ രീതികളില്‍ നിന്നും മാറി പഠിക്കാനുള്ള അവസരമുണ്ടായാല്‍ മാത്രമേ മാറുന്ന ലോകത്ത് പുതിയ അറിവുകള്‍ നേടാന്‍ വിദ്യാര്‍ഥികള്‍ക്ക് കഴിയൂ. അറിവുകള്‍ ദിനംപ്രതി പൊളിച്ചടുക്കപ്പെടുന്ന കാലത്ത് വിദ്യാഭ്യാസരംഗത്ത് ഇത്തരമൊരു മാറ്റം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. പാറശാല നിയോജക മണ്ഡലത്തിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നും എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ക്കും മറ്റ് ഉന്നത വിദ്യാഭ്യാസ രംഗത്തും മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള പുരസ്‌ക്കാരദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാറശാല നിയോജക മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ സമന്വയ പദ്ധതിയായ 'സൂര്യകാന്തി' യുടെ ഭാഗമായിട്ടായിരുന്നു മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ചത്.


പാറശ്ശാല മണ്ഡലത്തില്‍ പൊതു വിദ്യാഭ്യാസ  രംഗത്ത് കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ നടന്നത് 22 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണെന്ന് സി കെ ഹരീന്ദ്രന്‍ എം.എല്‍.എ. പറഞ്ഞു. എട്ടാം ക്ലാസ് മുതല്‍ പ്ലസ്ടു വരെയുള്ള എല്ലാ ക്ലാസ് മുറികളെയും സ്മാര്‍ട്ട് ക്ലാസുകളാക്കി പാറശ്ശാല മണ്ഡലത്തെ വിദ്യാഭ്യാസ രംഗത്തെ ഹൈടെക് മണ്ഡലമാക്കുമെന്നും അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

മൈലച്ചല്‍ ഗവര്‍ണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍ കുമാര്‍, കേരളാ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. വി കാര്‍ത്തികേയന്‍ നായര്‍, ഡോ. വെള്ളായണി അര്‍ജുനന്‍, ഡോ. കെ.എസ്.വി. വേണുഗോപന്‍ നായര്‍, കവി വി. മധുസൂദനന്‍ നായര്‍, നെയ്യാറ്റിന്‍കര ലത്തീന്‍ അതിരൂപത ബിഷപ് ഡോ. വിന്‍സെന്റ് സാമുവല്‍, ദക്ഷിണ കേരള മഹാ ഇടവക ബിഷപ് റവ. എ. ധര്‍മ്മരാജ് റസാലം, തിരുവനന്തപുരം ബി.എഫ്.എം ആര്‍ച്ച് ബിഷപ് റവ. ഡോ. മോസസ് സ്വാമിദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Top-Headlines, Kerala, News, Thiruvananthapuram, School, Public-education, Speaker, Speaker Sri Ramakrishnan on education


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?