അന്യമതത്തില്‍പെട്ട പെണ്‍കുട്ടിക്കൊപ്പം കണ്ട യുവാവിനെ ക്രൂരമായി മര്‍ദിച്ചു

കാണ്‍പൂര്‍:(www.kvartha.com 26/05/2018) അന്യമതത്തില്‍പെട്ട പെണ്‍കുട്ടിക്കൊപ്പം കണ്ട യുവാവിനെ ക്രൂരമായി മര്‍ദിച്ചു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ആണ് 24കാരന് ക്രൂരമര്‍ദനമേറ്റത്. അക്രമികള്‍ തന്നെ ചിത്രീകരിച്ച വിഡിയോയിലൂടെയാണ് സംഭവം പുറംലോകമറിഞ്ഞത്. യുവാവിനോട് യുവതിയെക്കുറിച്ച് വിശദീകരണം ആവശ്യപ്പെടുന്നതും തുടര്‍ന്ന് ഇയാളെ മുഖത്തടിക്കുന്നതും വിഡിയോയില്‍ വ്യക്തമാണ്.

മുസ്ലീം സമുദായത്തില്‍പെട്ട യുവാവ് യുവതിയെ കാണുന്നതിനായി റെയില്‍വേ സ്‌റ്റേഷനില്‍ പോയതായിരുന്നു. ഇതേ പ്രദേശത്തു താമസിക്കുന്ന ആക്രമികള്‍ യുവാവിനെ പിന്തുടരുകയും പെണ്‍കുട്ടിക്കൊപ്പം കണ്ടതോടെ ചോദ്യം ചെയ്യുകയുമായിരുന്നു. ഹിന്ദുവായ പെണ്‍കുട്ടിയുമായുള്ള ബന്ധത്തിന്റെ സ്വഭാവം അക്രമികള്‍ ചോദിച്ചറിയുന്നുണ്ട്.

News, National, Assault, Railway station, youth, On Camera, Muslim Man Assaulted For Being Friends With Hindu Woman In UP's Kanpur

കഴിഞ്ഞ മൂന്ന് വര്‍ഷമായി തനിക്ക് യുവതിയെ അറിയാമെന്ന് യുവാവ് വെളിപ്പെടുത്തിയത് സംഘത്തെ പ്രകോപിക്കുകയും ഇവര്‍ യുവാവിനെ മര്‍ദിക്കുകയുമായിരുന്നു. നിന്നെ ഇല്ലാതാക്കാന്‍ ഞങ്ങള്‍ക്കായില്ലെങ്കില്‍ ഞങ്ങളുടെ പേരുകള്‍ മാറ്റുമെന്ന് ഒരാള്‍ പറയുന്നത് വിഡിയോയില്‍ വ്യക്തമാണ്.

തീവ്ര വലതുപക്ഷ സംഘടനാ പ്രവര്‍ത്തകരാണ് തന്നെ അക്രമിച്ചതെന്ന് യുവാവ് വ്യക്തമാക്കി. യുവതിയുടെ നല്ല സുഹൃത്താണ് താനെന്നും ദീര്‍ഘനാളുകള്‍ക്ക് ശേഷം അവരെ കാണാന്‍ റെയില്‍വേ സ്‌റ്റേഷനിലേക്ക് പോയതാണെന്നും യുവാവ് വെളിപ്പെടുത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, National, Assault, Railway station, youth, On Camera, Muslim Man Assaulted For Being Friends With Hindu Woman In UP's Kanpur


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?