ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫിനെ പിന്തുണയ്ക്കാനുള്ള കേരളാ കോണ്‍ഗ്രസിന്റെ (എം) തീരുമാനം വിജയകുമാറിന്റെ വിജയത്തിന് തിളക്കം കൂട്ടും; ചെന്നിത്തല
തിരുവനന്തപുരം: (www.kvartha.com 22.05.2018) ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ പിന്തുണയ്ക്കാനുള്ള കേരളാ കോണ്‍ഗ്രസി(എം) ന്റെ തീരുമാനം യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി വിജയകുമാറിന്റെ വിജയത്തിന് തിളക്കം കൂട്ടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാണിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു.
യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് ഈ തീരുമാനം കൂടുതല്‍ ആത്മവിശ്വാസം നല്‍കും. ചെങ്ങന്നൂരില്‍ മാത്രമല്ല, കേരള രാഷ്ട്രീയത്തിലും ഈ തീരുമാനം മാറ്റൊലികള്‍ ഉണ്ടാക്കുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് യു.ഡി.എഫിന് അനുകൂലമായ തീരുമാനം എടുത്തതെന്നാണ് ഉപസമിതി യോഗത്തിന് ശേഷം മാണി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.
സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് യു.ഡി.എഫിന് അനുകൂലമായ തീരുമാനം എടുത്തതെന്നാണ് ഉപസമിതി യോഗത്തിന് ശേഷം മാണി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Chengannur bye-election: Kerala political veteran KM Mani throws weight behind UDF, Thiruvananthapuram, News, Politics, UDF, Kerala Congress (m), Press meet, Ramesh Chennithala, Kerala.
Keywords: Chengannur bye-election: Kerala political veteran KM Mani throws weight behind UDF, Thiruvananthapuram, News, Politics, UDF, Kerala Congress (m), Press meet, Ramesh Chennithala, Kerala.
Powered by Info News For You

Comments
Post a Comment