ഇനിയൊരു ഗൗരി ലങ്കേഷ് ആവര്‍ത്തിക്കപ്പെടരുത്; പ്രശസ്ത മാധ്യമപ്രവര്‍ത്തക റാണ അയ്യൂബിനെ സംരക്ഷിക്കണമെന്ന് ഇന്ത്യയോട് ഐക്യരാഷ്ട്ര സഭ

ന്യൂയോര്‍ക്ക്: (www.kvartha.com 26.05.2018) പ്രശസ്ത മാധ്യമപ്രവര്‍ത്തക റാണ അയ്യൂബിന് സംരക്ഷണം നല്‍കണമെന്ന് ഇന്ത്യയോട് ഐക്യരാഷ്ട്ര സഭ ആവശ്യപ്പെട്ടു. ഐക്യരാഷ്ട്ര സഭാ മനുഷ്യാവകാശ കൗണ്‍സിലാണ് റാണാ അയ്യൂബിന് ഇന്ത്യന്‍ സര്‍ക്കാര്‍ സംരക്ഷണം നല്‍കണമെന്ന് നിര്‍ദേശിച്ചത്. സമൂഹ മാധ്യമങ്ങളിലൂടെയുള്ള റാണയ്ക്ക് എതിരെ നടക്കുന്ന വധഭീഷണികളുടെ പശ്ചാത്തലത്തിലാണ് യുഎന്നിന്റെ നിര്‍ദ്ദേശം.

റാണാ അയ്യൂബിന്റെ പേരിലുള്ള വ്യാജ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് ബാലപീഡകരും മനുഷ്യരാണെന്നും അവര്‍ക്കും അവകാശങ്ങള്‍ ഉണ്ടെന്നുമുള്ള ട്വീറ്റ് നേരത്തെ പുറത്ത് വന്നിരുന്നു. ഇത് വ്യാപകമായി പ്രചരിച്ചതോടെയാണ് ഓണ്‍ലൈന്‍ രംഗത്ത് അവര്‍ക്കെതിരെ ഭീഷണികള്‍ ആരംഭിച്ചത്. സന്ദേശം പ്രചരിച്ച അക്കൗണ്ട് തന്റേതല്ലെന്ന് റാണ വ്യക്തമാക്കിയെങ്കിലും ബലാത്സംഗം ചെയ്യുമെന്നും വധിക്കുമെന്നുമുള്ള ഭീഷണികള്‍ കോളുകളിലൂടെയും സന്ദേശങ്ങളിലൂടെയും തുടര്‍ന്നു.


ഇതിന് പിന്നാലെ റാണാ അ്യ്യൂബിന്റെ ഫോണ്‍ നമ്പറും വീടിന്റെ അഡ്രസും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. വധഭീഷണികളുടെ സാഹചര്യത്തില്‍ റാണാ പോലീസില്‍ പരാതി നല്‍കിയെങ്കിലും സംരക്ഷണം നല്‍കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ഇതോടെ അവരുടെ ജീവന്‍ അപകടത്തിലാണെന്ന് ആശങ്കപ്പെടുന്നതായി ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശ കൗണ്‍സില്‍ അറിയിച്ചു.

മാധ്യമങ്ങള്‍ക്കെതിരായ ധ്രുവീകരണവും വൈരവും വര്‍ധിക്കുന്ന രാഷ്ട്രീയ അന്തരീക്ഷത്തിന് മാറ്റം വരുത്താന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നടപടി എടുക്കണമെന്ന് നേരത്തെ തന്നെ മനുഷ്യാവകാശ കൗണ്‍സില്‍ ആവശ്യപ്പെട്ടിരുന്നു. മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതും സമാനമായ രീതിയിലാണെന്നും അവര്‍ക്കും വധഭീഷണികളുണ്ടായിരുന്നുവെന്നും മനുഷ്യാവകാശ കൗണ്‍സില്‍ ചൂണ്ടിക്കാണിച്ചു.

Keywords: World, New York, India, Journalist, Life Threat, Protect Journo Rana Ayyub Urgently, United Nations To Indian Govt



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?