കാഞ്ഞങ്ങാട് യുവാവിനെ തലക്കടിച്ച് കൊന്ന സംഭവം: പ്രതി അറസ്റ്റില്‍


കാഞ്ഞങ്ങാട് (www.evisionnews.co): അലാമിപ്പള്ളി പുതിയ ബസ് സ്്റ്റാന്‍ഡിലെ ഷോപ്പിംഗ് കോംപ്ലക്സില്‍ കണ്ണൂര്‍ ചിറക്കല്‍ സ്വദേശിയായ യുവാവ് തലക്കടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതിയെ പോലീസ് അറസ്റ്റുചെയ്തു. മടിക്കൈ ചാളക്കടവിലെ ദിനേശനെ (48)യാണ് ഹൊസ്ദുര്‍ഗ് സിഐ സി.കെ സുനില്‍ കുമാര്‍, എസ് ഐ സന്തോഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
കണ്ണൂര്‍ ചിറക്കലില്‍ താമസക്കാരനുമായ ആശിഷ് വില്യമാ (35)ണ് കൊല്ലപ്പെട്ടത്. അലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് വൈകിട്ട് 4.45നാണ് സംഭവം. അലാമപ്പള്ളി രാജ് റസിഡന്‍സി ബാറിലുണ്ടായ നിസാര തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായതെന്ന് പോലീസ് പറയുന്നു. ബാര്‍ ജീവനക്കാരോട് ആശിഷ് മദ്യലഹരിയില്‍ തട്ടിക്കയറിയപ്പോള്‍ ദിനേശന്‍ പ്രശ്നത്തില്‍ ഇടപെടുകയും പുറത്തുനിന്നും വന്ന ഒരാള്‍ അധികം കളിക്കേണ്ടെന്ന് പറഞ്ഞ് ആശിഷുമായി കൊമ്പുകോര്‍ക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ആശിഷ് അലാമിപ്പള്ളി ഷോപ്പിംഗ് കോംപ്ലക്സിലെത്തി വരാന്തയിലിരിക്കുമ്പോള്‍ പിറകെയെത്തിയ ദിനേശന്‍ വാരിക്കഷ്ണം കൊണ്ട് തലക്കടിക്കുകയായിരുന്നു. തലക്കടിയേറ്റ് ചോരയില്‍ കുളിച്ച ആഷിഷിനെ ബഹളം കേട്ടെത്തിയ ബസ് സ്റ്റാന്‍ഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരും ചേര്‍ന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?