മസാജിനായി ഹോട്ടല്‍ മുറിയിലെത്തിയ വ്യവസായിയെ രണ്ട് സ്ത്രീകള്‍ കൊള്ളയടിച്ചു; കവര്‍ന്നത് ഒരുലക്ഷം ദിര്‍ഹം

ദുബൈ: (www.kvartha.com 27.05.2018) മസാജിനായി ഹോട്ടലിലെത്തിയ വ്യവസായിയെ രണ്ട് സ്ത്രീകള്‍ ചേര്‍ന്ന് കൊള്ളയടിച്ചു. മസാജിനായി ഹോട്ടല്‍ മുറയിലെത്തിയ വ്യവസായിയെ രണ്ട് സ്ത്രീകള്‍ കത്തിമുനയില്‍ നിര്‍ത്തി കൊള്ളയടിച്ചു. മസാജിനായി അല്‍ ബര്‍ഷയിലെ ഹോട്ടലിലെത്തിയ റഷ്യന്‍ വ്യവസായിയെയാണ് 33 വയസ്സുള്ള രണ്ടു സ്ത്രീകള്‍ ചേര്‍ന്ന് കത്തികാട്ടി ഭീഷണിപ്പെടുത്തി 100,000 ദിര്‍ഹം കൊള്ളയടിച്ചത്. വാട്ആപ്പ് വഴി ലഭിച്ച നമ്പറിന്റെ അടിസ്ഥാനത്തില്‍ മസാജിനായി ഹോട്ടലിലെത്തിയ വ്യവസായി ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുകയും തുടര്‍ന്ന് സ്ത്രീകളില്‍ ഒരാള്‍ ഹോട്ടലിലെ മൂന്നാം നിലയിലെ മുറിയില്‍ എത്താന്‍ നിര്‍ദേശം നല്‍കുകയുമായിരുന്നു. മുറിയിലെത്തിയ ഇയാളെ ഒരു സ്ത്രീ വാതില്‍ തുറക്കുകയും അകത്തേക്ക് സ്വീകരിക്കുകയും ചെയ്തു. ഈ സമയം വാതിലിന് പിറകില്‍ നിന്നും പെട്ടെന്ന് മറ്റൊരു സ്ത്രീ ചാടി വീഴുകയും മുറിയില്‍ പൂട്ടിയിടുകയും ചെയ്തുവെന്നാണ് രേഖകള്‍ പറയുന്നത്.

താഴെ വീണ വ്യവസായിയുടെ കഴുത്തില്‍ സ്ത്രീകളില്‍ ഒരാള്‍ കത്തി വയ്ക്കുകയും കയ്യിലുള്ള ബാഗ് നല്‍കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ബാഗിലുണ്ടായിരുന്ന 100,000 ദിര്‍ഹം കൊള്ളയടിച്ചു. കുറച്ചു സമയം മുറിയില്‍ പൂട്ടിയിട്ടതിനുശേഷം ഇയാളെ വെറുതെവിട്ടു. ഉടനെ വ്യവസായി പോലീസ് സ്‌റ്റേഷനില്‍ ചെന്ന് വിവരമറിയിക്കുകയായിരുന്നു.

World, News, Gulf, UAE, Dubai, Business Man, Robbery, Woman, Massage, Two women rob massage client of Dh100,000

സ്ത്രീകളില്‍ ഒരാള്‍ക്കുനേരെ മറ്റൊരാളുടെ പാസ്‌പോര്‍ട്ട് ഉപയോഗിച്ചതിനും കേസുണ്ട്. എന്നാല്‍ പ്രതികള്‍ കുറ്റം നിഷേധിച്ചിട്ടുണ്ട്. എന്നാല്‍ പ്രതികള്‍ കുറ്റം നടത്തിയിട്ടുണ്ടെന്നും കൃത്യമായ തെളിവുകള്‍ ഉണ്ടെന്നും പൊലീസ് വ്യക്തമാക്കി. കേസ് കോടതിയില്‍ പരിഗണിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: World, News, Gulf, UAE, Dubai, Business Man, Robbery, Woman, Massage, Two women rob massage client of Dh100,000


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?