ഡീസല്‍ ഹോം ഡെലിവറിയുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷനും

മുംബൈ: (www.kvartha.com 08.05.2018) ഡീസല്‍ വീടുകളില്‍ എത്തിക്കാന്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡും. നേരത്തേ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും ഹോം ഡെലിവറി ഓഫര്‍ ചെയ്തിരുന്നു. എച്ച് പി ഫ്യുവല്‍ കണക്ട് എന്ന പേരിലാണ് പദ്ധതി.

പ്രത്യേക ഉപകരണവും മെഷിനറിയും ഉള്ള ഉപഭോക്താക്കളാണ് സേവനം ലഭിക്കുക. ഇപ്പോള്‍ മഹാരാഷ്ട്രയിലെ ഉറാന്‍, റായ്ഗഡ് എന്നിവിടങ്ങളിലാണ് സേവനം ലഭ്യമായിട്ടുള്ളത്. വരും ദിനങ്ങളില്‍ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ഈ സംവിധാനം ലഭ്യമാക്കും.

National, HPCL, Diesel

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ പൂനെയില്‍ ഡീസല്‍ ഹോം ഡെലിവറി സംവിധാനം നടപ്പിലാക്കിയിരുന്നു. ഡീസല്‍ ഡിസ്‌പെന്‍സര്‍ ഘടിപ്പിച്ച ട്രക്കുകളിലാണ് ഡീസല്‍ ഡെലിവറി നടത്തുന്നത്. ഷോപ്പിംഗ് മാളുകള്‍, വാണിജ്യ വ്യാപാര സ്ഥാപനങ്ങള്‍, ട്രാന്‍സ്‌പോര്‍ട്ട് കമ്പനികള്‍ എന്നിവയെ ലക്ഷ്യമിട്ടാണ് ഹോം ഡെലിവറി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY:
Initially, the company is targeting 'static customers' like shopping malls and commercial establishments that use diesel in gensets for producing electricity, and transport companies with large diesel consumption.

Keywords: National, HPCL, Diesel



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?