സ്ത്രീകളും കുട്ടികളും മാത്രമുള്ള വീട്ടില്‍ അതിക്രമിച്ചെത്തി പണവുമായി കടന്നുകളഞ്ഞ കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍, പിടിയിലായത് നിരവധി കേസുകളില്‍ പ്രതിയായ യുവാവ്, കൂട്ടുപ്രതികള്‍ക്കു വേണ്ടി അന്വേഷണം

ബദിയടുക്ക: (www.kasargodvartha.com 09.05.2018) സ്ത്രീകളും കുട്ടികളും മാത്രമുള്ള വീട്ടില്‍ അതിക്രമിച്ചെത്തി പണവുമായി കടന്നുകളഞ്ഞ കേസില്‍ മുഖ്യപ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. പെര്‍ള കണ്ണാടിക്കാനയിലെ നവാസ് ഷരീഫ് എന്ന കത്തി നൗഷാദിനെ (36)യാണ് ബദിയടുക്ക പോലീസ് അറസ്റ്റു ചെയ്തത്. ഫെബ്രുവരി 22നാണ് കേസിനാസ്പദമായ സംഭവം. പെര്‍ള കണ്ണാടിക്കാനയിലെ ഗള്‍ഫുകാരന്റെ വീട്ടില്‍ അതിക്രമിച്ചെത്തിയാണ് നൗഷാദും സംഘവും പണവുമായി കടന്നു കളഞ്ഞത്.

സ്ത്രീയും കുട്ടികളും മാത്രമാണ് വീട്ടില്‍ താമസം. രാത്രി 11 മണിയോടെ വാതില്‍ മുട്ടിയപ്പോള്‍ ജനാല വഴി നോക്കിയ വീട്ടമ്മ പുറത്ത് മൂന്നുപേരെ കണ്ടു. പരിചയത്തിലുള്ള യുവാവും കൂട്ടത്തിലുള്ളതിനാല്‍ വാതില്‍ തുറക്കുകയായിരുന്നു. അതിനിടെ അകത്തുകയറിയ സംഘം വീട്ടമ്മയെ തള്ളിയിട്ട് അലമാരയില്‍ സൂക്ഷിച്ച 8,000 രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. കേസിലെ മറ്റു പ്രതികളെ പിടികൂടാന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.


ബദിയടുക്ക പോലീസ് സ്റ്റേഷനില്‍ നൗഷാദിനെതിരെ നാലു കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. കണ്ണാടിക്കാനയില്‍ വെച്ചാണ് നൗഷാദിനെ പിടികൂടിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, News, Kerala, Badiyadukka, Accuse, Robbery, House, Cash, Police, Search, Money looted after attacking house wife; Accused arrested


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?