ഖുര്‍ആന്റെ ആദ്യ ഉദ്‌ബോധനം വിപ്ലവങ്ങളുടെ കേന്ദ്രബിന്ദുവായ പേനയെ പറ്റി: അബ്ദുല്‍നാസിര്‍ മഅ്ദനി

കൊല്ലം: (www.kvartha.com 07.05.2018) ചരിത്രത്തിലെ സ്വീകാര്യമായ വിപ്ലവങ്ങളുടെ കേന്ദ്രബിന്ദുവായ പേനയെ പറ്റിയാണ് വിശുദ്ധഖുര്‍ആന്റെ ആദ്യ ഉദ്‌ബോധമെന്നും, ജ്ഞാനത്തെയും യുക്തിയെയും കുറിച്ച് 700 ലേറെ തവണ പ്രതിപാദിച്ച ഖുര്‍ആന്‍ ഒരു മാരകായുധങ്ങളെ പറ്റിയും പറയുന്നില്ലെന്നും അബ്ദുന്നാസിര്‍ മഅ്ദനി പ്രസ്താവിച്ചു. അന്‍വാര്‍ശേരിസ്ഥാപനങ്ങളില്‍ നിന്ന് മതപഠനത്തോടപ്പം കേരളയുണിവേഴ്‌സിറ്റിയില്‍ നിന്ന് പി എച് ഡി കരസ്ഥമാക്കിയ വിദ്യാര്‍ത്ഥിക്കും വിശുദ്ധ ഖുര്‍ആന്‍ മനപ്പാഠമാക്കിയ വിദ്യാര്‍ത്ഥികള്‍ക്കും അന്‍വാര്‍ശേരിയില്‍ സംഘടിപ്പിച്ച അനുമോദനസമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഖുര്‍ആന്‍ ലോകത്തിന് സന്‍മാര്‍ഗദര്‍ശനമാണ് വിഭാവനം ചെയ്യുന്നത്. തിന്‍മകളെ നന്മകള്‍ കൊണ്ട് നേരിടാനാണ് ഖുര്‍ആന്‍ കല്‍പിക്കുന്നത്. ലോകത്തിലെ മുഴുവന്‍ മനുഷ്യരുടെയും നന്മയും ഉയര്‍ച്ചയും ഖുര്‍ആന്‍ ആഗ്രഹിക്കുന്നു. മനുഷ്യന്‍ എന്ന സങ്കല്‍പ്പത്തെ പ്രാധാന്യപൂവ്വം അവതരിപ്പിച്ച ഖുര്‍ആന്‍ സ്ത്രീകള്‍ക്ക് സ്വത്തവകാശം പ്രഖ്യപിച്ച ആദ്യമതഗ്രന്ഥമാണ്. പ്രതിസന്ധികളെ അതിജീവിച്ച് അന്‍വാര്‍ശേരിയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സേവനം ചെയ്യുന്ന വിദ്യാര്‍ത്ഥികളെയും അവരുടെ കുടുംബങ്ങളെയും മഅ്ദനി തന്റെ പ്രസംഗത്തില്‍ അഭിനന്ദിച്ചു. സമൂഹത്തിന് പ്രയോജനം ചെയ്യുകയും സഹജീവികളെ സ്‌നേഹിക്കുകയും ചെയ്യുന്ന സമൂഹത്തെ സൃഷ്ടിക്കുക എന്ന സത്പ്രവൃത്തിയാണ് മതവിദ്യാഭ്യാസം ചെയ്യുന്നതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത സോമപ്രസാദ് എം പി പറഞ്ഞു.

Kollam, Kerala, News, Abdul-Nasar-Madani, Quran, Abdul Nasar Madani about Quran.

കേരള യുണിവേഴ്‌സിറ്റിയില്‍ നിന്ന് പി എച്ച് ഡി കരസ്ഥമാക്കിയ അന്‍വാര്‍ശേരി വിദ്യാര്‍ത്ഥി ഡോ.അബ്ദുല്‍ മജീദ് അമാനിക്ക് അബ്ദുല്‍ നാസിര്‍ മഅ്ദനി ഉപഹാരം സമര്‍പ്പിക്കുന്നു

പൊതുവിദ്യാസ രംഗത്തെ ദലിത്മതന്യൂനപക്ഷങ്ങളുടെ സമീപകാലങ്ങളിലെ ഉന്നതവിജയങ്ങള്‍ ചാരിതാര്‍ത്ഥ്യജനകമെന്ന് അദ്ദേഹം പറഞ്ഞു. ഈ വിജയങ്ങള്‍ സമൂഹത്തിന്റെയും രാജ്യത്തിന്റെയും വളര്‍ച്ചക്കും പുരോഗതിക്കും മുതല്‍കൂട്ടാവുമെന്നും അദ്ദേഹം പറഞ്ഞു. മതത്തിന്റെ അടിസ്ഥാനതത്വങ്ങളെ ദുരുപയോഗം ചെയ്യുന്ന ചിലര്‍ രാജ്യത്തിന്റെ സാമാധാന അന്തരീക്ഷം തകര്‍ക്കുകയും ബഹുസ്വരസമൂഹത്തിന്റെ സഹവര്‍ത്തിത്വം ഇല്ലാതാക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭരണകൂടവേട്ടയാടലുകള്‍ക്ക് നിരന്തരം ഇരയായിക്കൊണ്ടിരിക്കുന്ന അബ്ദുന്നാസിര്‍ മഅ്ദനി നേതൃത്വം നല്‍കുന്ന അന്‍വാര്‍ശേരി സ്ഥാപനങ്ങളുടെ പൊതുവിദ്യാഭ്യാസ രംഗത്തെ വളര്‍ച്ചയും മികവും അഭിനന്ദനാര്‍ഹമെന്നും അദ്ദേഹം പറഞ്ഞു.

കേരള യുണിവേഴ്‌സിറ്റിയില്‍ നിന്ന് പി എച്ച് ഡി കരസ്ഥമാക്കിയ അന്‍വാര്‍ശേരി വിദ്യാര്‍ത്ഥി ഡോ.അബ്ദുല്‍ മജീദ് അമാനിക്കും എസ് എസ് എല്‍ സി പ്ലസ് ടു പരീക്ഷകളിലും കലാകായിമത്സരങ്ങളിലും മികവ് പുലര്‍ത്തിയവര്‍ക്കും ചടങ്ങില്‍ പുരസ്‌കാരം വിതരണം ചെയ്തു. കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ മുഖ്യപ്രഭാഷണം നടത്തി. വര്‍ക്കിംഗ് പ്രസിഡന്റ് ചേലക്കുളം അബ്ദുല്‍ഹമീദ് മൗലവി. പ്രിന്‍സിപ്പല്‍ എസ് ശിഹാബുദ്ദീന്‍ മൗലവി, പട്ടാമ്പി മുഹമ്മദ് മൗലവി, ശാഫി മൗലവി ടി എ സിദ്ദീഖ്, അഡ്വ.ഷാജഹാന്‍, മുഹമ്മദ് ഫൈസി മൗലവി, അബ്ദുസലാം തുടങ്ങിയവര്‍ സംസാരിച്ചു. അഹമ്മദ് കബീര്‍ മൗലവി സ്വാഗതവും ടി എ ഹസന്‍ നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kollam, Kerala, News, Abdul-Nasar-Madani, Quran, Abdul Nasar Madani about Quran.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?