കശ്മീരില്‍ പാകിസ്ഥാന്‍ നടത്തിയ വെടിവയ്പില്‍ എട്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
ശ്രീനഗര്‍: (www.kvartha.com 22.05.2018) കശ്മീരില്‍ പാകിസ്ഥാന്‍ നടത്തിയ വെടിവയ്പില്‍ എട്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കശ്മീരിലെ കെറി ബട്ടല്‍ മേഖലയില്‍ തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. പല്ലന്‍വാല സെക്ടറിലെ വീടിന് പുറത്ത് കുടുംബത്തോടൊപ്പം ഉറങ്ങുകയായിരുന്ന കുഞ്ഞാണ് വെടിയേറ്റ് മരിച്ചത്.
തിങ്കളാഴ്ച വീണ്ടും പ്രകോപനം സൃഷ്ടിച്ചു കൊണ്ട് ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാക് സേന വെടിയുതിര്‍ത്തിരുന്നു. ജമ്മുവിലെയും കശ്മീരിലെയും അര്‍ണിയ മേഖലകളില്‍ കനത്ത ഷെല്ലാക്രമണമാണ് പാക് സേന നടത്തിയത്. സംഭവത്തില്‍ ഒരു യുവതിക്ക് പരിക്കേറ്റിരുന്നു.
ഇക്കഴിഞ്ഞ മേയില്‍ ബി.എസ്.എഫ് പോസ്റ്റുകള്‍ക്ക് നേരെ പാക് സേന നടത്തിയ ആക്രമണത്തില്‍ രണ്ട് ജവാന്മാര്‍ വീരമൃത്യു വരിച്ചിരുന്നു. ഇതേതുടര്‍ന്ന് ശക്തമായ തിരിച്ചടിയാണ് ഇന്ത്യ നല്‍കിയത്. ഒടുവില്‍ ഗത്യന്തരമില്ലാതെ വെടിവയ്പ്പ് അവസാനിപ്പിക്കണമെന്ന് പാക് സേന തന്നെ അപേക്ഷിക്കുകയായിരുന്നു.
ഈ വര്‍ഷം 700 തവണയാണ് അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ വെടിനിറുത്തല്‍ കരാര്‍ ലംഘിച്ചത്. 18 സൈനികരടക്കം 38 പേരെയാണ് പാക് പ്രകോപനത്തില്‍ ഇന്ത്യയ്ക്ക് നഷ്ടമായത്.

Keywords: 8-Month-Old Baby Dies in Ceasefire Violation in Jammu And Kashmir’s Pallanwala, Srinagar, Kashmir, News, Politics, Trending, Child, Family, Pakistan, attack, Gun attack, National.
Powered by Info News For You

Comments
Post a Comment