കെവിന്റേത് മുങ്ങിമരണമെന്ന് പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം

തിരുവനന്തപുരം: (www.kvartha.com 29.05.2018) പ്രണയിച്ച് വിവാഹം ചെയ്തതിന്റെ പേരില്‍ വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയ കോട്ടയം എസ്എച്ച് മൗണ്ട് പിലാത്തറ കെവിന്‍ പി.ജോസഫിന്റേത് മുങ്ങിമരണമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം. കെവിന്റെ ശരീരത്തില്‍ പരിക്കുകള്‍ ഉണ്ടെങ്കിലും അതൊന്നും തന്നെ മരണകാരണമായിട്ടില്ലെന്നും കോട്ടയം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കെവിന്റെ ആന്തരികാവയവങ്ങളുടെ പരിശോധനാഫലം വന്നശേഷം മാത്രമെ അന്തിമ നിഗമനത്തില്‍ എത്താനാകൂവെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

വെള്ളം ഉള്ളില്‍ച്ചെന്ന് മരിച്ചെന്നാണ് പ്രാഥമിക നിഗമനം. കണ്ണിനും കാര്യമായ പരിക്കുണ്ട്. ക്രൂരമര്‍ദനത്തിനുശേഷം വെള്ളത്തിലേക്ക് എറിഞ്ഞതോ പ്രതികളുടെ പിടിയില്‍നിന്ന് രക്ഷപ്പെടുന്നതിനിടെ തോട്ടില്‍ വീണതോ ആകാമെന്നാണ് അനുമാനിക്കുന്നത്. ആന്തരിക അവയവങ്ങള്‍ക്കേറ്റ ക്ഷതം മരണകാരണമായോ എന്നു പരിശോധനാ ഫലം ലഭിച്ചശേഷം വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം വിലയിരുത്തും.

Kevin's death: Primary analysis of post-mortem report suggests 'death, Thiruvananthapuram, News, Murder, Crime, Criminal Case, Injured, Medical College, Dead Body, Report, Kerala

കെവിന്റെ ശ്വാസകോശത്തിലെ വെള്ളത്തിന്റെ അളവും പരിശോധിക്കും. തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെയാണ് കെവിന്റെ (24) മൃതദേഹം തെന്മല ചാലിയക്കരയില്‍ റബര്‍ തോട്ടത്തിനോട് ചേര്‍ന്ന ആറ്റില്‍ കണ്ടെത്തിയത്. തല വെള്ളത്തില്‍ പൊങ്ങി കമഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തില്‍ മുറിവേറ്റ പാടുകളുണ്ടായിരുന്നു. കണ്ണിന്റെ ഭാഗത്തെ മാംസം അടര്‍ന്ന നിലയിലാണ്. ഇത് മത്സ്യങ്ങള്‍ കൊത്തിയതാണെന്നും സംശയമുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kevin's death: Primary analysis of post-mortem report suggests 'death, Thiruvananthapuram, News, Murder, Crime, Criminal Case, Injured, Medical College, Dead Body, Report, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?