ദൃശ്യചാരുതയൊരുക്കി കീഴാര്‍കുത്ത് കാത്തിരിക്കുകയാണ്, സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരികള്‍ക്കായി

തൊടുപുഴ : (www.kvartha.com 15.05.2018) ദൃശ്യചാരുതയൊരുക്കി കീഴാര്‍കുത്ത് സഞ്ചാരികള്‍ക്കായി കാത്തിരിക്കുന്നു. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് ഇവിടെയെത്തി മനസു നിറഞ്ഞ് മടങ്ങാം. കാടിനു നടുവില്‍ വശ്യമനോഹരമായി പതഞ്ഞൊഴുകുന്ന തെളിനീരിന്റെ വശ്യമനോഹാരിത സഞ്ചാരികളുടെ മനസു കുളിര്‍പ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ വെള്ളച്ചാട്ടത്തിന്റെ മനോഹാരിത ആസ്വദിക്കണമെങ്കില്‍ അല്‍പ്പം സാഹസിക യാത്ര നടത്തണമെന്നു മാത്രം.

തൊടുപുഴയില്‍ നിന്നും 24 കിലോമീറ്റര്‍ യാത്ര ചെയ്ത് മലയിഞ്ചിയിലെത്തി അവിടെ നിന്നും രണ്ടു കിലോമീറ്റര്‍ കാനനപാതയിലൂടെ ജീപ്പില്‍ യാത്ര ചെയ്ത പിന്നീട് രണ്ടു കിലോമീറ്ററോളം ചെങ്കുത്തായ പാതയിലൂടെ സഞ്ചരിച്ചാല്‍ കീഴാര്‍കുത്തിലെത്താം. കനത്ത മഴക്കാലത്ത് ഇവിടേക്കുള്ള യാത്ര ഒഴിവാക്കണം. വേനലില്‍ വറ്റാത്ത നീരുറവയാണ് ഇവിടുത്തെ പ്രത്യേകത. നീരുറവ താഴേക്ക് പതിക്കുന്ന കാഴ്ച സഞ്ചാരികളുടെ മനസു നിറയുമെന്നതില്‍ സംശയമില്ല.

വെള്ളം താഴേക്കു പതിക്കുന്ന മലയുടെ അടിവാരത്തിലെ തടാകത്തില്‍ ചാടിത്തിമിര്‍ത്ത് കുളിക്കാം. കാട്ടിലൂടെ സഞ്ചാരികള്‍ക്ക് ഇവിടെയെത്തണമെങ്കില്‍ നാട്ടുകാരുടെ സഹായം വേണം. സമീപത്ത് ആദിവാസി മേഖലയായതിവനാല്‍ ഇവരുടെ സഹായം ലഭിക്കുന്നതാണ്. യാത്രയില്‍ ഇഴ ജന്തുക്കളുടെയും മറ്റും ആക്രമണമുണ്ടായാല്‍ തുരത്തുന്നതിനു ഇവര്‍ സഹായിക്കും. വനമേഖലയായതിനാല്‍ പ്ലാസ്റ്റിക്കിന്റെ ഉപയോഗവും ലഹരി വസ്തുക്കളും മറ്റും ഉപേക്ഷിക്കുന്നതാണ് ഉത്തമം.

നൂറു കണക്കിനു സന്ദര്‍ശകര്‍ നിത്യേന എത്തുന്ന ഏതൊരു വെള്ളച്ചാട്ടത്തെയും പോലെ മനോഹരിയാണ് കീഴാര്‍കുത്ത് എന്നതില്‍ സംശയവുമില്ല. എന്നാല്‍ വനം വകുപ്പിന്റെ നിയന്ത്രണങ്ങളാണ് ഇവിടെ നിന്നും സന്ദര്‍ശകരെ അകറ്റി നിര്‍ത്തുന്നത്. ഇക്കോ ടൂറിസം പോലെയുള്ള പദ്ധതികള്‍ നടപ്പിലാക്കി ഗൈഡുകളെയും ഏര്‍പ്പാടാക്കിയാല്‍ കീഴാര്‍കുത്തിലേക്ക് സഞ്ചാരികളുടെ പ്രവാഹമുണ്ടാകുമെന്നതില്‍ സംശയമില്ല.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Idukki, Travel & Tourism, Thodupuzha, Water Fall,  Keezharkuthu Waterfalls in Idukki


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?