കാസര്‍കോട്ട് കേന്ദ്ര സര്‍വകലാശാലയില്‍ പിജി മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അനുവദിക്കണം: ജനകീയ ആക്ഷന്‍ കമ്മിറ്റി


കാസര്‍കോട് (www.evisionnews.co): പെരിയ കേന്ദ്ര സര്‍വ്വകലാശാലയില്‍ പിജി മെഡിക്കല്‍ കോഴ്‌സ് ആരംഭിക്കാനുള്ള നടപടി ക്രമങ്ങള്‍ വേഗത്തിലാക്കാന്‍ ജനകീയ ആക്ഷന്‍ കമ്മറ്റി രൂപീകരിച്ചു. കാസര്‍കോടിനൊരിടം, നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ്, കാസര്‍കോട് പീപ്പിള്‍സ് ഫോറം എന്നീ സംഘടനകള്‍ സംയുക്തമായി ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തിലാണ് സിയുകെ മെഡിക്കല്‍ കോളജ് ആക്ഷന്‍ കമ്മിറ്റി രൂപീകൃതമായത്. ഒരു മെഡിക്കല്‍ കോളജോ ടെര്‍ഷെറി സെന്ററോ നിലവില്‍ ഇല്ലാത്ത ജില്ലക്ക് അര്‍ഹമായതാണ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിക്ക് അവകാശപ്പെട്ട പിജി മെഡിക്കല്‍ കോഴ്സെന്ന് യോഗം വിലയിരുത്തി. ഉപരാഷ്ട്രപതി പെരിയയിലെ പ്രസംഗത്തില്‍ സൂചിപ്പിച്ച മെഡിക്കല്‍ കോളജ് കോഴ്‌സ് മറ്റു ജില്ലകളിലേക്ക് മാറ്റി സ്ഥാപിക്കാനുള്ള തീരുമാനം ഉണ്ടായാല്‍ പ്രതിരോധിക്കും. 

സംസ്ഥാന മെഡിക്കല്‍ കോളജ് വൈകുന്ന സാഹചര്യത്തില്‍ സമയബന്ധിതമായി ഏറെ ഉപകരപ്രദമായിരിക്കും പിജി കോഴ്‌സ്. അടുത്ത കേന്ദ്ര സര്‍വകലാശാല എക്‌സിക്യൂട്ടീവ് യോഗത്തില്‍ പ്രധാന അജണ്ടയായി ഈവിഷയം ഉന്നയിക്കാന്‍ ആവശ്യപ്പെടും. മെഡിക്കല്‍ കോഴ്‌സുമായി ബന്ധപ്പെട്ടു വൈസ് ചാന്‍സിലറുമായി മെയ് 16ന് ആക്ഷന്‍ കമ്മിറ്റി ചര്‍ച്ച നടത്തി തുടര്‍പദ്ധതികള്‍ ആസൂത്രണം ചെയ്യും. എല്ലാ പഞ്ചായത്ത് മുനിസിപ്പാലിറ്റികളോടും ഇതുസംബസമായ പ്രമേയം പാസാക്കി നല്‍കാന്‍ യോഗം അഭ്യര്‍ത്ഥിച്ചു. 

വിവിധ സര്‍വകക്ഷി പ്രതിനിധികള്‍ അംഗങ്ങളായ ആക്ഷന്‍ കമ്മിറ്റിയില്‍ എം.പിയും ജില്ലയിലെ എം.എല്‍.എമാരും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും രക്ഷാധികാരികളാണ്. ഭാരവാഹികള്‍: ഡോ. ഖാദര്‍ മാങ്ങാട് (ചെയര്‍), അഡ്വ. ശ്രീകാന്ത് (ജന. കണ്‍), ട്രഷറര്‍: കെ.സി ഇര്‍ഷാദ് (ട്രഷ),

ടി എ ഷാഫി (മീഡിയ കോഡിനേറ്റര്‍), ഡോ. ഷമീം, എം.എ നജീബ്, നിസാര്‍ പെര്‍വാഡ് (കണ്‍), പ്രൊഫ. ഗോപിനാഥന്‍, ഷരീഫ് അഹമ്മദ്, വിവി പ്രഭാകരന്‍, രാധാകൃഷ്ണന്‍ എം.കെ, കെ.എസ് അന്‍വര്‍ സദാത്, ഫാറൂഖ് കസ്മി (വൈസ് ചെയര്‍).



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?