ടോക്കണ്‍ നമ്പര്‍ വണ്‍... മദ്യക്കുപ്പി റെഡി; ബീവറേജസ് ഔട്ട്‌ലെറ്റില്‍ ഇനി ക്യൂ നിന്ന് കഷ്ടപ്പെടേണ്ട, ടോക്കണ്‍ സംവിധാനമായി
നീലേശ്വരം: (www.kasargodvartha.com 21.05.2018) ഇനി ബീവറേജസ് ഔട്ട്‌ലെറ്റില്‍ ക്യൂ നിന്ന് കഷ്ടപ്പെടേണ്ട, ടോക്കണ്‍ സംവിധാനവുമായി നീലേശ്വരം ബിവറേജസ് ഔട്ട്ലെറ്റ്. ടോക്കണെടുത്ത് വിശ്രമ കേന്ദ്രത്തില്‍ ഇരുന്നാല്‍ ക്രമമനുസരിച്ച് മദ്യം വാങ്ങി തിരിച്ചുപോകാം. ബിവറേജസ് ഔട്ട്ലെറ്റ്സുകളിലെ തിരക്കുകളൊഴിവാക്കാനും നവീകരിക്കാനുമുള്ള സര്‍ക്കാര്‍ തീരുമാനമനുസരിച്ചാണ് പരീക്ഷണാര്‍ത്ഥം നീലേശ്വരം ബിവറേജസ് ഔട്ട്ലെറ്റ്സില്‍ ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തിയത്.
മദ്യം വാങ്ങാനെത്തുന്ന ഉപഭോക്താവ് ടോക്കണ്‍ മെഷീനില്‍ അമര്‍ത്തിയാല്‍ ടോക്കണ്‍ ലഭിക്കും. ടോക്കണുമായി വിശ്രമ കേന്ദ്രത്തിലിരുന്നാല്‍ മൈക്ക് വഴി നമ്പര്‍ അറിയിക്കുമ്പോള്‍ കൗണ്ടറില്‍ ചെന്ന് ടോക്കണ്‍ കാണിച്ച് ആവശ്യമുള്ള മദ്യം വാങ്ങാം.
ഈ സംവിധാനം വരുന്നതോടെ തിരക്ക് ഒഴിവാക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. നീലേശ്വരത്ത് നിലവില്‍ മൂന്ന് കൗണ്ടറുകളും ഒരു സെല്‍ഫ് കൗണ്ടറും ഉണ്ടെങ്കിലും ഇവിടെ എപ്പോഴും നീണ്ട ക്യൂവാണ് ഉള്ളത്. കോട്ടപ്പുറം മേല്‍പ്പാലം തുറന്നതോടു കൂടി തിരക്ക് വീണ്ടും വര്‍ദ്ധിച്ചിരിക്കുകയാണ്. എങ്കിലും സംസ്ഥാനത്ത് നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജസ് ഔട്ട്ലെറ്റ്സുകളില്‍ ഒന്നാണ് നീലേശ്വരം. അതുകൊണ്ടാണ് പരീക്ഷണാടിസ്ഥാനത്തില്‍ നീലേശ്വരത്ത് ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തിയത്.
സര്‍ക്കാറിലേക്ക് നല്ല വരുമാനം നല്‍കുന്ന ഈ ഔട്ട്ലെറ്റ്സില്‍ നിന്നും പ്രതിദിനം ശരാശരി 20 ലക്ഷത്തോളം രൂപയുടെ മദ്യമാണ് വില്‍പ്പന നടത്തുന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ ഇത് 25 മുതല്‍ 30 ലക്ഷം വരെ വര്‍ധിക്കാറുണ്ട്. ആഘോഷ ദിവസങ്ങളില്‍ 65 മുതല്‍ 70 ലക്ഷം വരെയും വില്‍പ്പന നടക്കാറുണ്ട്. കഴിഞ്ഞ വിഷുവിന് 68 ലക്ഷത്തിന്റെ മദ്യമാണ് ഇവിടെ വില്‍പ്പന നടത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Neeleswaram, Alcohol, Beverage, Token facilities in beverages outlet

Powered by Info News For You

Comments
Post a Comment