കുടുംബത്തിന്റെ കൂട്ട ആത്മഹത്യയില്‍ നടുങ്ങി നാട്; കടുങ്കൈയ്ക്ക് പ്രേരിപ്പിച്ചത് കടബാധ്യത?

കാസര്‍കോട്: (www.kvartha.com 03.05.2018) നാലംഗ കുടുംബത്തിന്റെ കൂട്ട ആത്മഹത്യയില്‍ നടുങ്ങിയിരിക്കുകയാണ് കാസര്‍കോട്ടെ അഡൂര്‍ ഗ്രാമം. കടബാധ്യതയാണ് മരണത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ മറ്റേതെങ്കിലും തരത്തിലുള്ള കാരണമുണ്ടോയെന്നും പോലീസ് പരിശോധിച്ചു വരികയാണ്. അഡൂര്‍ മാട്ട പികുഞ്ചയിലെ രാധാകൃഷണന്‍ (39), ഭാര്യ പ്രസില (33), മൂത്തമകന്‍ കാശി നാഥ് (അഞ്ച്) ശബരിനാഥ് (മൂന്ന്) എന്നി വരെയാണ് വ്യാഴാഴ്ച സന്ധ്യയോടെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.


മെഷീന്‍ ഉപയോഗിച്ച് കാട് വെട്ടിത്തെളിക്കുന്ന ജോലിയാണ് രാധാകൃഷ്ണന്‍ ചെയ്തു വന്നിരുന്നത്. പികുഞ്ചയില്‍ പുതുതായി നിര്‍മിച്ച സ്വന്തം വീട്ടിലാണ് കൂട്ടമരണം നടന്നത്. വൈകിട്ട് ആറു മണിവരെ കുട്ടികള്‍ മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുന്നത് അയല്‍വാസികള്‍ കണ്ടിരുന്നു. സന്ധ്യ കഴിഞ്ഞിട്ടും വീട്ടില്‍ ലൈറ്റ് കാണാത്തതിനെ തുടര്‍ന്ന് ബന്ധു എത്തി അന്വേഷിച്ചപ്പോഴാണ് രാധാകൃഷ്ണനെയും ഭാര്യയെയും മക്കളെയും കിടപ്പു മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികള്‍ ആത്മ ചെയ്തതാകാനാണ് സാധ്യതയെന്ന് പോലീസ് സൂചിപ്പിച്ചു. കൂട്ടമരണം നടന്ന വിവരമറിഞ്ഞതോടെ ഇവിടേക്ക് ജനം ഒഴുകിയെത്തി. കാസര്‍കോട് ഡി വൈ എസ് പി എം വി സുകുമാരന്റെയും ആദൂര്‍ സി ഐ, എസ് ഐ എന്നിവരുടെയും നേതൃത്വത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. വെള്ളിയാഴ്ച രാവിലെ മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിദഗ്ദ്ധ പോസ്റ്റ്‌മോര്‍ട്ടത്തിനയക്കുമെന്ന് പോലീസ് പറഞ്ഞു. വിരലടയാള വിദഗ്ധരും പരിശോധനയ്‌ക്കെത്തും.

പുതിയ വീട് നിര്‍മിച്ച വകയിലും മറ്റും രാധാകൃഷ്ണനും കുടുംബത്തിനും കടബാധ്യതയുണ്ടായിരുന്നുവെന്ന സൂചനകളാണ് പുറത്ത് വരുന്നത്. മറ്റ് എന്തെങ്കിലും കാരണമുള്ളതായി നാട്ടുകാര്‍ക്കോ ബന്ധുക്കള്‍ക്കോ വിവരമില്ല. പോലീസ് ബന്ധുക്കളില്‍ നിന്നും മൊഴിയെടുത്തു വരികയാണ്. കുഞ്ഞികണ്ണന്‍ മണിയാണി- യശോദ ദമ്പതികളുടെ മകനാണ് രാധാകൃഷ്ണന്‍. സഹോദരങ്ങള്‍: ഉദയന്‍, പ്രേമ, ധനഞ്ജയന്‍.


Related News: കാസര്‍കോട് ഒരു കുടുംബത്തിലെ നാലുപേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Keywords: Kasaragod, Kerala, Crime, Local-News, Police, Investigates, Trending, Death, Suicide, Murder.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?