യു എസ് ഉപരോധം: ഇന്ത്യ ഇറാനൊപ്പം

ന്യൂഡല്‍ഹി: (www.kvartha.com 29.05.2018) യുഎസ് ഇറാനുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തില്‍ ഇന്ത്യ ഇറാനൊപ്പം. വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ് യുഎസ് ഇറാന്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്.

ഇന്ത്യ യുഎന്‍ ഉപരോധത്തെ മാത്രമാണ് പിന്തുടരേണ്ടതുള്ളു. മറ്റേതെങ്കിലും രാജ്യത്തിന്റെ ഉപരോധത്തെ ഇന്ത്യ മാനിക്കേണ്ടതില്ല. ഇന്ത്യയുടെ വിദേശ നയം മറ്റൊരു രാജ്യത്തിന്റെ സമ്മര്‍ദ്ദഫലമല്ലെന്നും സുഷമ പറഞ്ഞു.

 National, India, Iran, US

ഇറാന്‍ ആണവായുധം വികസിപ്പിക്കുന്നുവെന്ന് ആരോപിച്ച് നേരത്തേ യുഎസ് ഏര്‍പെടുത്തിയ ഉപരോധം ഒബാമ സര്‍ക്കാര്‍ 2015ല്‍ പിന്‍ വലിച്ചിരുന്നു. എന്നാല്‍ ഡൊണാള്‍ഡ് ട്രമ്പ് അധികാരത്തിലെത്തിയതോടെ ഇറാന് മേല്‍ വീണ്ടും ഉപരോധം ഏര്‍പ്പെടുത്തുകയായിരുന്നു.

വെനസ്വേലന്‍ പ്രസിഡന്റായി നിക്കോളാസ് മദുറോ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതോടെ ട്രമ്പ് ഭരണകൂടം വെനസ്വേലയ്ക്കുമെതിരെ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. പരമ്പരാഗതമായി ഇറാനും വെനിസ്വേലയുമാണ് ഇന്ത്യയുടെ ഏറ്റവും വലിയ ഇന്ധന ദാതാക്കള്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: The key agreement signed in 2015 by the Obama administration had come as a sigh of relief and led to the stabilisation of world crude oil prices.

Keywords: National, India, Iran, US


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?