തീയറ്റര്‍ പീഡനം: സിപിഎം നേതാവിന്റെ ഫേസ്ബുക്ക് പ്രൊഫൈല്‍ ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തിയ യുവാവ് പിടിയില്‍
പട്ടാമ്ബി: (www.kvartha.com 17.05.2018) സിപിഎം നേതാവിന്റെ ഫേസ്ബുക്ക് പ്രൊഫൈല്‍ ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തിയ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ പിടിയില്‍. എടപ്പാളില്‍ തീയേറ്ററിലെ പീഡനവുമായി ബന്ധപ്പെട്ട് സിപിഎം പട്ടാമ്പി ലോക്കല്‍ കമ്മിറ്റി അംഗം പി പി മൊയ്തീന്റെ ഫേസ്ബുക്ക് പ്രൊഫൈല്‍ ഉപയോഗിച്ച് വ്യാജ പ്രചാരണം നടത്തിയ കേസിലാണ് മുസ്ലിം ലീഗ് പ്രവര്‍ത്തകനായ സലാം ചേലാമ്പ്ര പിടിയിലായത്. കോഴിക്കോട്ട് വെച്ചാണ് ഇയാളെ പോലീസ് പിടികൂടിയത്. കസ്റ്റഡിയിലെടുത്ത ഇയാളെ ചോദ്യം ചെയ്തു വരികയാണ്.
എടപ്പാളില്‍ തീയേറ്ററില്‍ വെച്ച് പത്ത് വയസുകാരിയെ പീഡിപ്പിച്ചത് സിപിഎം നേതാവാണെന്ന തരത്തലായിരുന്നു പ്രചാരണം. ഇതിനു വേണ്ടി പി പി മൊയ്തീന്റെ പ്രൊഫൈല്‍ വ്യാപകമായി ഉപയോഗിച്ചു. പ്രൊഫൈലിന്റെ സ്‌ക്രീന്‍ ഷോട്ടും മറ്റും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിച്ചു. പീഡനക്കേസില്‍ പ്രതിയായ ലീഗുകാരനെ രക്ഷിക്കാന്‍ വേണ്ടിയാണ് ഇയാള്‍ ഉള്‍പ്പെടുന്ന സംഘം വ്യാജപ്രചരണം നടത്തിയത്. ഫേസ്ബുക്ക് പ്രൊഫൈല്‍ ദുരുപയോഗം ചെയ്തതില്‍ പങ്കുള്ള മറ്റുള്ളവരേയും പോലീസ് തിരയുന്നുണ്ട്.

ദിവസങ്ങള്‍ക്ക് മുമ്പ് സിനിമ തിയേറ്ററില്‍ വച്ച് പത്ത് വയസുകാരിയെ പീഡിപ്പിച്ചതിന് പാലക്കാട് തൃത്താല സ്വദേശിയും ലീഗ് പ്രവര്‍ത്തകനുമായ മൊയ്തീന്‍ കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടതിന് പിന്നാലെയായിരുന്നു അറസ്റ്റ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Palakkad, CPM, Facebook, Post, Fake, Facebook post, Local leader, Muslim league.

Powered by Info News For You

Comments
Post a Comment