ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ തൃണമൂല്‍ മുന്നേറ്റം; ബി ജെ പി രണ്ടാമത്
കൊല്‍ക്കത്ത: (www.kvartha.com 17.05.2018) ഹൈക്കോടതിയിലേക്കും സുപ്രീംകോടതിയിലേക്കും നീണ്ട നിയമപോരാട്ടങ്ങളെ തുടര്‍ന്നു രാജ്യമാകെ ഉറ്റുനോക്കിയ ബംഗാളിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് മുന്നേറ്റം. ആകെയുള്ള 58,692 സീറ്റുകളില്‍ 20,076 എണ്ണത്തില്‍ (34%) തൃണമൂല്‍ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പോളിങ് നടന്ന 38,616 സീറ്റുകളിലെ ഫലമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
4,509 സീറ്റുകളിലാണു തൃണമൂല്‍ സ്ഥാനാര്‍ഥികള്‍ ലീഡ് ചെയ്യുന്നത്. അതേസമയം പതിറ്റാണ്ടുകളോളം ബംഗാള്‍ ഭരിച്ച ഇടതുമുന്നണി 281 സീറ്റുകളുമായി ബഹുദൂരം പിന്നിലാണ്. ബിജെപിയാണ് രണ്ടാമത്- 361 സീറ്റ്. പലയിടത്തും അലിഖിതസഖ്യമുള്ള ബിജെപി- സിപിഎം കൂട്ടുകെട്ടിന് ആകെ 642 സീറ്റ് ലഭിച്ചു. കോണ്‍ഗ്രസിന് 137, മറ്റുള്ളവര്‍ക്ക് 51 എന്നിങ്ങനെയാണു ലീഡ് നില. 31,836 ഗ്രാമപഞ്ചായത്ത്, 6,158 പഞ്ചായത്ത് സമിതികള്‍, 622 ജില്ലാ പരിഷത്ത് എന്നിവിടങ്ങളിലേക്കായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്.
അതിനിടെ സംസ്ഥാനത്തു പലയിടത്തും ആക്രമങ്ങള്‍ അരങ്ങേറുന്നതായി റിപ്പോര്‍ട്ടുണ്ട്. വെസ്റ്റ് മിഡ്‌നാപുരിലെ ധനേശ്വര്‍പുരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വോട്ടെണ്ണല്‍ തടസ്സപ്പെടുത്തി. ജല്‍പൈഗുരി പോളിടെക്‌നിക് ഇന്‍സ്റ്റിറ്റിയൂട്ടിലെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍നിന്ന് 40 മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിനു ഹൈക്കോടതി ഓണ്‍ലൈന്‍ സാധ്യതവരെ തേടിയ തെരഞ്ഞെടുപ്പാണിത്. പത്രിക സമര്‍പ്പിക്കുന്നതില്‍നിന്ന്, തൃണമൂല്‍ പ്രവര്‍ത്തകര്‍ ബലപ്രയോഗത്തിലൂടെ തങ്ങളെ തടയുന്നതായി ചൂണ്ടിക്കാട്ടി സിപിഎം, ബിജെപി, കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ നല്‍കിയ പരാതിയില്‍ ഇടപെട്ട് ഓണ്‍ലൈന്‍ വഴി പത്രിക സ്വീകരിക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു.
തൃണമൂല്‍ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട വിഷയം നിലവില്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഇത്രയധികം സീറ്റുകളില്‍ എങ്ങനെ എതിരില്ലാതെ വിജയിക്കാനാകുമെന്ന് ആശ്ചര്യം പ്രകടിപ്പിച്ച കോടതി, ഇതിനായി നല്‍കിയ രേഖ തിരിച്ചെടുക്കാന്‍ തെരഞ്ഞെടുപ്പു കമ്മിഷനോടു ആവശ്യപ്പെട്ടു. 17,000 സീറ്റുകളുടെ കാര്യത്തില്‍ അന്തിമതീരുമാനം സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാകും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)4,509 സീറ്റുകളിലാണു തൃണമൂല്‍ സ്ഥാനാര്‍ഥികള്‍ ലീഡ് ചെയ്യുന്നത്. അതേസമയം പതിറ്റാണ്ടുകളോളം ബംഗാള്‍ ഭരിച്ച ഇടതുമുന്നണി 281 സീറ്റുകളുമായി ബഹുദൂരം പിന്നിലാണ്. ബിജെപിയാണ് രണ്ടാമത്- 361 സീറ്റ്. പലയിടത്തും അലിഖിതസഖ്യമുള്ള ബിജെപി- സിപിഎം കൂട്ടുകെട്ടിന് ആകെ 642 സീറ്റ് ലഭിച്ചു. കോണ്‍ഗ്രസിന് 137, മറ്റുള്ളവര്‍ക്ക് 51 എന്നിങ്ങനെയാണു ലീഡ് നില. 31,836 ഗ്രാമപഞ്ചായത്ത്, 6,158 പഞ്ചായത്ത് സമിതികള്‍, 622 ജില്ലാ പരിഷത്ത് എന്നിവിടങ്ങളിലേക്കായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്.
അതിനിടെ സംസ്ഥാനത്തു പലയിടത്തും ആക്രമങ്ങള്‍ അരങ്ങേറുന്നതായി റിപ്പോര്‍ട്ടുണ്ട്. വെസ്റ്റ് മിഡ്‌നാപുരിലെ ധനേശ്വര്‍പുരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വോട്ടെണ്ണല്‍ തടസ്സപ്പെടുത്തി. ജല്‍പൈഗുരി പോളിടെക്‌നിക് ഇന്‍സ്റ്റിറ്റിയൂട്ടിലെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍നിന്ന് 40 മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിനു ഹൈക്കോടതി ഓണ്‍ലൈന്‍ സാധ്യതവരെ തേടിയ തെരഞ്ഞെടുപ്പാണിത്. പത്രിക സമര്‍പ്പിക്കുന്നതില്‍നിന്ന്, തൃണമൂല്‍ പ്രവര്‍ത്തകര്‍ ബലപ്രയോഗത്തിലൂടെ തങ്ങളെ തടയുന്നതായി ചൂണ്ടിക്കാട്ടി സിപിഎം, ബിജെപി, കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ നല്‍കിയ പരാതിയില്‍ ഇടപെട്ട് ഓണ്‍ലൈന്‍ വഴി പത്രിക സ്വീകരിക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു.
തൃണമൂല്‍ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട വിഷയം നിലവില്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഇത്രയധികം സീറ്റുകളില്‍ എങ്ങനെ എതിരില്ലാതെ വിജയിക്കാനാകുമെന്ന് ആശ്ചര്യം പ്രകടിപ്പിച്ച കോടതി, ഇതിനായി നല്‍കിയ രേഖ തിരിച്ചെടുക്കാന്‍ തെരഞ്ഞെടുപ്പു കമ്മിഷനോടു ആവശ്യപ്പെട്ടു. 17,000 സീറ്റുകളുടെ കാര്യത്തില്‍ അന്തിമതീരുമാനം സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാകും.
Keywords: Kolkata, National, News, Supreme Court of India, High Court, Politics, Trending, Election, BJP, CPM, Congress, West Bengal Panchayat Election Result 2018 Live: Mamata's Trinamool Set for Big Victory, BJP Distant Second.
Powered by Info News For You

Comments
Post a Comment