മെയ്ദിനത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം തിയേറ്ററില്‍ ത്രി ഡി കണ്ണടയും വെച്ച് സിനിമ കാണാനിരുന്നു; സിനിമ കഴിഞ്ഞിട്ടും സീറ്റില്‍ നിന്നും എഴുന്നേറ്റില്ല, നോക്കുമ്പോള്‍ കണ്ടത് കണ്ണുകള്‍ പുറത്തേക്ക് തള്ളി അനങ്ങാത്തനിലയില്‍

ആന്ധ്ര: (www.kvartha.com 03.05.2018) ബോക്‌സോഫീസ് ഇളക്കി മറിച്ച ഹോളിവുഡ് ഹൊറര്‍ ചിത്രം അവഞ്ചേഴ്‌സ് കണ്ടുകൊണ്ടിരുന്നയാള്‍ തിയേററ്റില്‍ മരിച്ച നിലയില്‍. ആന്ധ്രാപ്രദേശിലെ കടപ്പ ജില്ലയിലെ പ്രൊഡത്തൂരില്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണു സംഭവം. സിനി ഹബ്ബ് മര്‍ട്ടിപ്ലസില്‍ ചിത്രം കണ്ടു കൊണ്ടിരുന്ന 43 കാരനായ പെഡ്പസുപുല ബാഷ എന്നയാളാണു മരിച്ചത്. നിര്‍മാണ മേഖലയില്‍ ജോലി ചെയ്യുകയാണ് ഇയാള്‍. മെയ്ദിനത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം സിനിമ കാണാന്‍ പോയതായിരുന്നു ഇയാള്‍.

സിനിമ കഴിഞ്ഞിട്ടും ബാഷ സീറ്റില്‍ നിന്ന് എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് സ്റ്റാഫ് വന്നുനോക്കിയപ്പോള്‍ ഇരിപ്പിടത്തില്‍ അനങ്ങാത്തനിലയിലായിരുന്നു ബാഷ. തുടര്‍ന്ന് കണ്ണട എടുത്തുമാറ്റിയപ്പോള്‍ കണ്ണുകള്‍ തുറിച്ചുനോക്കുന്നനിലയിലായിരുന്നു. ഉടന്‍തന്നെ വിവരം പ്രൊഡത്തൂര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തുകയും മരണകാരണം സ്വാഭാവികമരണം അല്ലെങ്കില്‍ ഹൃദയാഘാതം എന്ന് രേഖപ്പെടുത്തുകയും ചെയ്തു.

Andhra Pradesh: Man dies while watching 'Avengers Infinity War', Theater, Cinema, News, Dead, Friends, Police, Hospital, Obituary, National

മൃതദേഹം ഗവണ്‍മെന്റ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തശേഷം വീട്ടുകാര്‍ക്ക് വിട്ടുകൊടുത്തു. സി ആര്‍ പി സി സെക്ഷന്‍ 174 പ്രകാരം കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

ഇക്കഴിഞ്ഞ ഞായറാഴ്ച അമേരിക്കയില്‍ അവഞ്ചേഴ്‌സ് സിനിമ കണ്ടുകൊണ്ടിരുന്നയാള്‍ മരിച്ചതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. അമേരിക്കയില്‍ ചിത്രം കണ്ടു കൊണ്ടിരുന്ന കുട്ടികള്‍ പേടിച്ചു നിലവിളിച്ചതായും റിപ്പോര്‍ട്ട് ഉണ്ട്.

Keywords: Andhra Pradesh: Man dies while watching 'Avengers Infinity War', Theater, Cinema, News, Dead, Friends, Police, Hospital, Obituary, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?