യെദ്യൂരപ്പയുടെ വിടവാങ്ങല്‍ പ്രസംഗം വികാരനിര്‍ഭരമായി; തെരഞ്ഞെടുപ്പിനുശേഷം കോണ്‍ഗ്രസും ജെ ഡി എസും അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കി

ബംഗളൂരു: (www.kvartha.com 19.05.2018) തെരഞ്ഞെടുപ്പിനുശേഷം കോണ്‍ഗ്രസും ജെ ഡി എസും അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയതായി വിശ്വാസ പ്രമേയം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി യെദ്യൂരപ്പ. കോണ്‍ഗ്രസിനും ജനദാദളിനും ജനങ്ങള്‍ ഭൂരിപക്ഷം നല്‍കിയിട്ടില്ല. കോണ്‍ഗ്രസിന്റെ ദുര്‍ഭരണത്തിനെതിരെയാണ് ജനങ്ങള്‍ വോട്ട് ചെയ്തത്. എത്ര സീറ്റ് കിട്ടിയെന്നതല്ല, ജനം എന്തു പ്രതീക്ഷിക്കുന്നുവെന്നാണ് നോക്കേണ്ടത്.


കുമാരസ്വാമി മുഖ്യമന്ത്രി ആകില്ലെന്ന് സിദ്ദരാമയ്യ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞിരുന്നു. ഇപ്പോള്‍ കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കുമെന്നാണ് അതേ സിദ്ദരാമയ്യ പറയുന്നത്. കര്‍ഷകരേയും ന്യൂനപക്ഷങ്ങളേയും സംരക്ഷിക്കാന്‍ കഴിഞ്ഞ സര്‍ക്കാരിന് കഴിഞ്ഞില്ല. തനിക്ക് ജനങ്ങളേയും സംസ്ഥാനത്തേയും സേവിക്കണമെന്നുണ്ടെന്നും ജനങ്ങള്‍ക്ക് വേണ്ടി ജീവിതം സമര്‍പ്പിക്കുന്നുവെന്നും വികാരനിര്‍ഭരമായി യെദ്യൂരപ്പ പറഞ്ഞു. കര്‍ഷകരുടെ ഒരു ലക്ഷം വായ്പ എഴുതിതള്ളണമെന്നാണ് ആഗ്രഹിച്ചതെന്നും യെദ്യൂരപ്പ വ്യക്തമാക്കി. മോഡിക്കും അമിത് ഷായ്ക്കും നന്ദി രേഖപ്പെടുത്തുന്നതായും യെദ്യൂരപ്പ പറഞ്ഞു.

Keywords: Karnataka Assembly floor test LIVE updates: BS Yeddyurappa begins speech at Assembly ahead of trust vote, Bangalore, News, Karnataka, Trending, Congress, BJP, Politics, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?