എന്‍എസ്എസ് ആയുര്‍വേദ ആശുപത്രിക്ക് ജര്‍മ്മനിയിലെ ഹൈഡല്‍ബര്‍ഗ് സര്‍വ്വകലാശാലയുടെ അംഗീകാരം

തിരുവല്ല:(www.kvartha.com 09/05/2018) വള്ളംകുളത്ത് പ്രവര്‍ത്തിക്കുന്ന കാര്‍ത്തിക നായര്‍ മെമ്മോറിയല്‍ എന്‍എസ്എസ് ആയുര്‍വേദ ആശുപത്രിക്ക് ജര്‍മ്മനിയിലെ ഹൈഡല്‍ബര്‍ഗ് സര്‍വ്വകലാശാലയുടെ അംഗീകാരം. സര്‍വ്വകലാശാലയുടെ തെക്കന്‍ ഏഷ്യ പഠന കേന്ദ്രം ബന്ധപ്പെട്ട രാജ്യങ്ങളിലെ വിവിധ ചികിത്സാ രീതികളെക്കുറിച്ച് നടത്തുന്ന പഠനത്തിന്റെ ഭാഗമായി എന്‍എസ്എസ് ആയുര്‍വേദ ആശുപത്രി നടത്തുന്ന പ്രവര്‍ത്തനങ്ങല്‍ പഠന വിധേയമാക്കിയിരുന്നു.

ഇതിന്റെ ഭാഗമായി കേരളത്തിലെ മനോരോഗ ചികിത്സാ രംഗത്തെ ബഹുസ്വരത എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കുന്നതിന് എന്‍എസ്എസ് ആയുര്‍വേദ ആശുപത്രി സൂപ്രണ്ട് ഡോ ബി ഹരികുമാര്‍ ജര്‍മ്മനിയിലെ ഹൈഡല്‍ബര്‍ഗ്ഗിലേക്ക് ക്ഷണം ലഭിച്ചു. മെയ് എട്ട് മുതല്‍ ജൂലൈ 3 വരെ സര്‍വ്വകലാശാല നടത്തുന്ന പ്രബന്ധ പരമ്പരയുടെ ഭാഗമായാണ് പ്രബന്ധാവതരണം നടത്തുന്നത്. സംസ്‌കാരം, ആരോഗ്യം, ആരോഗ്യ സംരക്ഷണം എന്നിവയും ലക്ചര്‍ സീരിസിന്റെ ഭാഗമായി അവതരിപ്പിക്കും.

News, Kerala, University, NSS Ayurveda Hospital is approved by the Hydelberg University in Germany

നിരവധി വര്‍ഷങ്ങളായി ജര്‍മ്മനി ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്ന് ഗവേകരും രോഗികളും ഉള്‍പ്പെടെ ഒട്ടേറെ വിദേശികള്‍ ആയുര്‍വേദവും യോഗയും ലക്ഷ്യമാക്കി എന്‍എസ്എസ് ആശുപത്രിയില്‍ എത്തുന്നുണ്ട്. ആയുര്‍വേദ സിദ്ധാന്തപ്രകാരമുള്ള സ്വാസ്ഥ്യംശരീരത്തെയും മനസ്സിനെയും ഒരേപോലെ സുഖപ്പെടുന്ന പ്രവര്‍ത്തിയായി കണക്കാക്കുന്നത് ഏറെപ്പേര്‍ പഠന വിധേയമാക്കിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, University, NSS Ayurveda Hospital is approved by the Hydelberg University in Germany


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?