കൊല്ലപ്പെട്ട വിദേശവനിതയുടെ പേരില്‍ പണപ്പിരിവ് നടത്തി; സാമൂഹ്യപ്രവര്‍ത്തക അശ്വതി ജ്വാലയ്‌ക്കെതിരെയുള്ള അന്വേഷണം പോലീസ് അവസാനിപ്പിക്കുന്നു
തിരുവനന്തപുരം: (www.kvartha.com 05.05.2018) കൊല്ലപ്പെട്ട വിദേശവനിതയുടെ പേരില്‍ സാമൂഹ്യപ്രവര്‍ത്തക അശ്വതി ജ്വാല വ്യാപകമായി പണപ്പിരിവ് നടത്തിയെന്ന കോവളം സ്വദേശിയുടെ പരാതിയില്‍ പോലീസ് അന്വേഷണം അവസാനിപ്പിക്കുന്നു. പരാതിക്കാരനില്‍ നിന്നും മൊഴിയെടുത്തെങ്കിലും കാര്യമായ തെളിവുകളൊന്നും ഹാജരാക്കാന്‍ ഇയാള്‍ക്ക് കഴിഞ്ഞിരുന്നില്ലെന്നും അതിനാല്‍ പരാതി വ്യാജമാണെന്ന നിഗമനത്തില്‍ അന്വേഷണം അവസാനിപ്പിക്കുകയാണെന്നും പോലീസ് അറിയിച്ചു.
വിദേശവനിതയെ കാണാതായപ്പോള്‍ പരാതി പറയാനെത്തിയ ബന്ധുക്കളെ മുഖ്യമന്ത്രിയും സംസ്ഥാന പോലീസ് മേധാവിയും അവഗണിച്ചെന്ന ആരോപണത്തിന് പിന്നാലെയാണ് അശ്വതി ജ്വാലയ്‌ക്കെതിരെ പണപ്പിരിവ് പരാതി ഉയര്‍ന്നത്. ഇത് സംബന്ധിച്ച കോവളം സ്വദേശി അനില്‍കുമാറിന്റെ പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങിയിരുന്നു. തുടര്‍ന്ന് അശ്വതിയെ തെളിവെടുപ്പിനായി വിളിപ്പിച്ചത് സംസ്ഥാനത്ത് പുതിയ വിവാദങ്ങള്‍ക്ക് വഴിവച്ചു.
സര്‍ക്കാരിനെ വിമര്‍ശിച്ചതിന്റെ പേരില്‍ പകപോക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ കൂടി രംഗത്ത് വന്നതോടെ വിവാദങ്ങള്‍ കനത്തു. തങ്ങള്‍ക്ക് വേണ്ടി അശ്വതി പണം പിരിച്ചിട്ടില്ലെന്നായിരുന്നു വിദേശവനിതയുടെ ബന്ധുക്കളുടെയും നിലപാട്. അതേസമയം, പരാതിക്ക് പിന്നില്‍ ഗൂഢലക്ഷ്യങ്ങളാണെന്ന സംശയവും പോലീസിനുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Complaint against Aswathy Jwala ; Police withdraw, Thiruvananthapuram, News, Complaint, Police, Probe, Controversy, Politics, Trending, Kerala.

Powered by Info News For You

Comments
Post a Comment