ജര്‍മന്‍ കപ്പ്; ഫ്രാങ്ക്ഫര്‍ട്ടിന് അട്ടിമറി കിരീടം

ബെര്‍ലിന്‍: (www.kvartha.com 20.05.2018) എയിന്‍ട്രാച്ച് ഫ്രാങ്ക്ഫര്‍ട്ടിന് ജര്‍മ്മന്‍ കപ്പ്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബയേണ്‍ മ്യൂണിക്കിനെ തകര്‍ത്താണ് ഫ്രാങ്കഫര്‍ട്ട് കിരീടം സ്വന്തമാക്കിയത്. ജര്‍മ്മന്‍ ഫുട്‌ബോള്‍ തറവാടായ ബെര്‍ലിനിലായിരുന്നു മത്സരം നടന്നത്. സ്ഥാനമൊഴിയുന്ന ബയേണ്‍ പരിശീലകന്‍ ജപ്പ് ഹെയിന്‍കസും ഭാവി പരിശീലകന്‍ നിക്കോ കോവാക്കും തമ്മിലുള്ള മത്സരമായത് കൊണ്ട്  ജര്‍മന്‍ കപ്പ് ഫൈനല്‍ നേരത്തേ ശ്രദ്ധേയമായിരുന്നു.

അടുത്ത സീസണില്‍ ബയേണിന്റെ പരിശീലകനാണ് ഫ്രാങ്ക്ഫര്‍ട്ട്‌നെ കിരീടത്തിലേക്ക് നയിച്ച കോവാക്ക്. മത്സരത്തിന്റെ ആദ്യ നിമിഷങ്ങളില്‍ തന്നെ ആക്രമിച്ച് കളിച്ച ഫ്രാങ്ക്ഫര്‍ട്ടിനെ 11-ാം മിനിറ്റില്‍ ആന്റി റെബിക്ക് ഗോള്‍ നേടി മുന്നിലെത്തിച്ചു. എന്നാല്‍ 53ാം മിനിറ്റില്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കിയിലൂടെ ബയേണ്‍ സമനില പിടിച്ചു. പിന്നീട് 82ാം മിനിറ്റില്‍ റെബിക്ക് വീണ്ടും വലകുലുക്കിയതോടെ ഫ്രാങ്ക്ഫര്‍ട്ട് 2-1 മുന്നിലെത്തി. ഇഞ്ച്വറി ടൈമില്‍ മിഹത് ഗാസിനോവിച്ച് വലകുലുക്കിയോടെ ഗോള്‍ പട്ടിക പൂര്‍ത്തിയായി. 1988ന് ശേഷം ആദ്യമായാണ് ഫ്രാങ്ക്ഫര്‍ട്ട് ജര്‍മന്‍ കപ്പ് നേടുന്നത്.

World, News, Sports, Germany, Football, Winner, Eintracht Frankfurt, Bayern Munich, German Cup, German cup; Eintracht Frankfurt Champions

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, News, Sports, Germany, Football, Winner, Eintracht Frankfurt, Bayern Munich, German Cup, German cup; Eintracht Frankfurt Champions 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?