കാണാതായ ജസ്‌നയെ ഹാജരാക്കാന്‍ ഹൈകോടതി നിര്‍ദേശം നല്‍കി
കൊച്ചി: (www.kvartha.com 29.05.2018) കാണാതായ ജസ്‌നയെ ഹാജരാക്കാന്‍ ഹൈകോടതി നിര്‍ദേശം നല്‍കി. ഷോണ്‍ ജോര്‍ജ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജിയിലാണ് ഡിജിപിക്ക് കോടതി നിര്‍ദേശം നല്‍കിയത്. ഹരജി അടുത്ത മാസം 11ന് വീണ്ടും പരിഗണിക്കും. പത്തനംതിട്ട മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ 20കാരിയായ മകള്‍ ജസ്‌നയെ കഴിഞ്ഞ മാര്‍ച്ച് 22നാണ് കാണാതായത്.
ജസ്‌നയെ കണ്ടെത്തുന്നതിന് സഹായിക്കുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് സംസ്ഥാന പോലീസ് മേധാവി അഞ്ച് ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. തിരോധാനം അന്വേഷിക്കാന്‍ തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ 15 അംഗ പ്രത്യേക സംഘത്തെയും നിയമിച്ചിട്ടുണ്ട്. കാഞ്ഞിരപ്പളളി ബിഷപ് മാര്‍ മാത്യു അറക്കലിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയതിനെ തുടര്‍ന്നായിരുന്നു പ്രത്യേക സംഘം രൂപീകരിച്ചത്. സമൂഹ മാധ്യമത്തിലൂടെയും ജെസ്‌നക്കു വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാണ്.
ജെസ്‌നയുടെ വാട്‌സ്ആപും മൊബൈല്‍ ഫോണുമൊക്കെ പോലീസ് പരിശോധിച്ചെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. ജസ്‌ന എരുമേലി വരെ എത്തിയതായി മാത്രമാണ് ലഭിച്ച തെളിവ്. അധികം ആരോടും സംസാരിക്കാത്ത പ്രകൃതമായതിനാല്‍ അടുത്ത സുഹൃത്തുക്കളും കുറവാണ്.
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജില്‍ രണ്ടാംവര്‍ഷ ബി.കോം വിദ്യാര്‍ഥിനിയായിരുന്ന ജെസ്‌ന കാണാതാകുന്ന ദിവസം സ്റ്റഡി ലീവിലായിരുന്നു. രാവിലെ എട്ടുമണിയോടെ വീടിന്റെ വരാന്തയിലിരുന്ന് പഠിക്കുന്നത് അയല്‍ക്കാര്‍ കണ്ടിരുന്നു. പിതാവ് ജയിംസ് ജോലി സ്ഥലത്തേക്കു പോകുകയും മൂത്ത സഹോദരി ജെഫിമോളും സഹോദരന്‍ ജെയ്സും കോളജിലേക്കും പോയ ശേഷം ഒമ്പതു മണിയോടെ മുക്കൂട്ടുതറയിലുള്ള അമ്മായിയുടെ വീട്ടിലേക്ക് പോവുകയാണെന്ന് അയല്‍ക്കാരോടു പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. ഓട്ടോയിലാണ് മുക്കൂട്ടുതറ ടൗണില്‍ എത്തിയത്. പിന്നീട് വിവരമൊന്നും ലഭിച്ചിട്ടില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Trending, Kochi, Missing, Girl, Court, Border, Missing girl should be produced in High court.

Powered by Info News For You

Comments
Post a Comment