കാസര്‍കോട് സ്വദേശി കര്‍ണാടക വനത്തില്‍ കൊല്ലപ്പെട്ട നിലയില്‍

പാണത്തൂര്‍: (www.kasargodvartha.com 07.05.2018) കാസര്‍കോട് സ്വദേശി കര്‍ണാടകയില്‍ വനത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പാണത്തൂര്‍ ബളാംതോട് ചാമുണ്ഡിക്കുന്ന് ഓട്ടമല സ്വദേശിയായ വാസുദേവന്‍- രത്‌നമ്മ ദമ്പതികളുടെ മകന്‍ ജയപ്രകാശിനെ (48) യാണ് കര്‍ണാടക ചെമ്പേരിയിലെ വനത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

ജയപ്രകാശിന്റെ മൃതദേഹത്തില്‍ മാരകമായി പരിക്കുകള്‍ ഏറ്റിട്ടുണ്ട്. മുഖത്തും കൈകാലുകള്‍ക്കും കല്ലുപോലുള്ള മാരകായുധം കൊണ്ട് ഇടിച്ചു പരിക്കേല്‍പ്പിച്ച നിലയിലാണുള്ളത്. മുഖത്ത് രക്തം കട്ടപിടിച്ച് കിടപ്പുണ്ട്. തിങ്കളാഴ്ച രാവിലെ കര്‍ണാടകത്തിലെ വെട്ടക്കുണ്ട് തോട്ടത്തിലെ പുഴയോരത്താണ് മൃതദേഹം കാണപ്പെട്ടത്. ഇവിടെ പതിവായി ആളുകള്‍ മദ്യപിക്കാന്‍ എത്താറുണ്ടെന്ന് പരിസരവാസികള്‍ പറയുന്നു.
മദ്യപാനത്തിനിടയിലുള്ള വാക്കേറ്റത്തിനിടയിലുണ്ടായ തര്‍ക്കമാകാം കൊലപാതകത്തിന് കാരണമെന്നാണ് സംശയിക്കുന്നത്.

അതേസമയം മരണത്തില്‍ ദുരൂഹതയുണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ മരണകാരണം കണ്ടെത്താന്‍ കഴിയുകയുള്ളൂവെന്ന് ബാഗമണ്ഡലം പോലീസ് പറഞ്ഞു. ബാഗമണ്ഡലം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മംഗളൂരു വെന്‍ലോക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. മാധവിയാണ് ഭാര്യ. മരണത്തില്‍ ദുരൂഹതയുള്ളതായി പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Murder, Karnataka, Top-Headlines, Death, Kasaragod native killed in Karnataka
   < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?