കാവടിയെടുത്ത് ഭിക്ഷാടകനായി നടന്ന് ക്ഷേത്രഭണ്ഡാരം മോഷ്ടിക്കുന്നയാള്‍ പിടിയില്‍
മാന്നാര്‍: (www.kvartha.com 25.05.2018) ക്ഷേത്രങ്ങളില്‍ നിന്നും കാണിക്ക വഞ്ചി മോഷണം പോകുന്ന സംഭവത്തില്‍ പ്രതി അറസ്റ്റില്‍. മുട്ടം ,പാര്‍വതി മന്ദിരത്തില്‍ ഹരിദാസ് (45)ആണ് മാന്നാര്‍ പോലീസിന്റെ പിടിയിലായത് . മാന്നാര്‍ കുട്ടംപേരൂര്‍ കുന്നത്തൂര്‍ ശ്രീ ദുര്‍ഗാ ദേവി ക്ഷേത്രത്തിലെ കിഴക്കേ നടയിലെ കാണിക്ക വഞ്ചി മോഷണം പോയി എന്നുള്ള ക്ഷേത്ര കമ്മിറ്റിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയുടെ സൂചന കിട്ടിയത് .
വ്യഴാഴ്ച വെളുപ്പിന് കുളഞ്ഞി കാരാഴ്മ ഭാഗത്തു വെച്ചാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ വീട്ടില്‍ നിന്നും ക്ഷേത്രത്തില്‍ ഉപയോഗിക്കുന്ന നിരവധി ഓട്ടു പാത്രങ്ങള്‍,വിളക്കുകള്‍,ചെമ്പുകുടങ്ങള്‍,പൂജാ പത്രങ്ങള്‍ തുടങ്ങിയവ പോലീസ് പിടിച്ചെടുത്തു. കാവടി ഭിക്ഷക്കാരന്റെ വേഷത്തില്‍ നടന്നാണ് പ്രതി മോഷണം നടത്തി വന്നിരുന്നത് എന്ന് പോലീസ് പറഞ്ഞു. മാന്നാര്‍ സി ഐ വിദ്യാധരന്‍, എസ് ഐ മഹേഷ് ,ക്രൈം എസ് ഐ റെജുബ ഖാന്‍, അഡിഷണല്‍ എസ് ഐ മാരായ അജിപ്രസാദ്, അരുണ്‍ ജൂനിയര്‍ എസ് ഐ പ്രദീപ് എന്നിവര്‍ അടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Alappuzha, Robbery, Case, Accused, Arrested, Temple theaf arrest.
Keywords: Kerala, News, Alappuzha, Robbery, Case, Accused, Arrested, Temple theaf arrest.
Powered by Info News For You

Comments
Post a Comment