കെവിന്‍ കൊലപാതകം: ചാനലുകള്‍ക്ക് കൊട്ടാനുള്ള ചെണ്ടയല്ല താനെന്ന് മുഖ്യമന്ത്രി

കൊല്ലം: (www.kvartha.com 29.05.2018) പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ യുവാവിനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ സര്‍ക്കാരിനെയും ആഭ്യന്തര വകുപ്പിനെയും ഉന്നംവെക്കുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. കെവിന്റെ കൊലപാതകത്തില്‍ മുഖ്യമന്ത്രിക്ക് ബന്ധമുണ്ടെന്ന് വരുത്താന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. കൊലപാതകം രാഷ്ട്രീയവത്കരിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും സര്‍ക്കാരിനെതിരെ തിരിയാനുള്ള ശ്രമം ഉണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.



ഇത്തരമൊരു കൊല നടക്കാന്‍ പാടില്ലാത്തതാണ്. കാലത്തിന്റെ മാറ്റം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മനസ്സിലാക്കിയില്ല. പെണ്‍കുട്ടിയുടെ മാതാപിതാക്കളും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. അക്കാര്യമെങ്കിലും അവര്‍ ഓര്‍ക്കണമായിരുന്നുവെന്നും കൊല്ലത്ത് ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ചാനലുകളില്‍ ഇരുന്ന് ആക്രോശിക്കുന്നവര്‍ വിധികര്‍ത്താക്കളാകരുത്. ചാനലുകള്‍ക്ക് കൊട്ടാനുള്ള ചെണ്ടയല്ല താന്‍. മാധ്യമ ചര്‍ച്ചകള്‍ തന്നെ തനിക്കെതിരെ നടന്നു. ആക്ഷേപം തന്റെ മേലേക്ക് വേണ്ട. ഇരിക്കുന്ന സ്ഥാനത്തിന്റെ മാന്യത പരിഗണിച്ച് കൂടുതല്‍ പറയുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അസാധാരണമായ കൃത്യവിലോപമാണ് ഗാന്ധിനഗര്‍ എസ്‌ഐയുടെ ഭാഗത്തുനിന്നും ഉണ്ടായത്. തട്ടിക്കൊണ്ടുപോയ സംഭവത്തെക്കുറിച്ച് അന്ന് പുലര്‍ച്ചെയും രാവിലെയും എസ്‌ഐക്ക് അറിവുണ്ടായിരുന്നു. എന്നിട്ടും അദ്ദേഹം ഒരു നടപടിയും എടുത്തില്ല. മുഖ്യമന്ത്രിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട് എസ്‌ഐക്ക് ചുമതലയുണ്ടായിരുന്നില്ലെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു. മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കേണ്ട ചുമതല എസ് ഐയ്ക്കില്ല. അതിന് പ്രത്യേക സംഘവും സംവിധാനങ്ങളുമുണ്ട്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയാണ് പോലീസിന്റെ ചുമതലയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊല നടന്ന വിവരം അറിഞ്ഞാല്‍ സംഭവത്തെ അപലപിക്കാനാണ് ശ്രമിക്കുക. എന്നാല്‍ ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് ദിവസം ആയതുകൊണ്ട് ഇങ്ങനെ എല്‍ഡിഎഫിനെതിരെ തിരിച്ചുവിടാമെന്നായിരുന്നു ചിലര്‍ ശ്രമിച്ചതെന്നും പിണറായി ആരോപിച്ചു.

Keywords: Kerala, Kollam, News, Murder, Trending, Politics, CM, Pinarayi vijayan, Kottayam, Police, Kevin murder case: CM against media


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?