ജെസ്നയുടെ തിരോധാനം; ലോക്കല്‍ പോലീസിന് വീഴ്ചയെന്ന് വിമര്‍ശനം, പ്രത്യേക അന്വേഷണ സംഘം അടുത്തയാഴ്ച ചുമതലയേല്‍ക്കും
കോട്ടയം:(www.kvartha.com 09/05/2018) കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിലെ രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥിനി ജെസ്ന മരിയ ജയിംസി(20)നെ കാണാതായ സംഭവത്തില്‍ അന്വേഷണത്തിനു പ്രത്യേകസംഘം അടുത്ത ആഴ്ച ചുമതലയേറ്റെടുക്കും. അയല്‍സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ വിപുലമായ അന്വേഷണത്തിനാണു നിര്‍ദേശം. ബന്ധുക്കള്‍ സഹപാഠികള്‍ പ്രദേശവാസികള്‍ ഉള്‍പ്പെടെ സാധ്യതയുള്ള എല്ലാസാഹചര്യങ്ങളില്‍നിന്നും വിവരങ്ങള്‍ ശേഖരിക്കാനും നിര്‍ദേശമുണ്ട്. ആദ്യഘട്ടത്തില്‍ ലോക്കല്‍ പോലീസിന്റെ അന്വേഷണത്തില്‍ വീഴ്ചയുണ്ടായതാണു പരക്കെ വിമര്‍ശനം. എരുമേലിയില്‍നിന്നും ജെസ്ന എവിടെയെത്തിയെന്നു കണ്ടുപിടിക്കുന്നതില്‍ പോലീസിനു വീഴ്ചയുണ്ടായെന്നു മാത്രമല്ല സാങ്കേതിക സാധ്യതകള്‍ ഉപയോഗിച്ചുള്ള യാതൊരു അന്വേഷണവും നടന്നിട്ടില്ല.
സി സി ടി വി കാമറ ദൃശ്യങ്ങള്‍ കാണാതായ ദിവസവും തൊട്ടടുത്തദിവസമോ പോലീസ് ശേഖരിച്ചില്ല. തിരോധാനത്തിനു ഒന്നരമാസം പിന്നിട്ടതിനാല്‍ സി സി ടി വി ദൃശ്യങ്ങളില്‍നിന്നും യാതൊരു സൂചനവും ഇനി സാധ്യതയുമില്ല. കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ മുഖ്യമന്ത്രിക്കു നല്‍കിയ നിവേദനത്തെത്തുടര്‍ന്നാണു പ്രത്യേകസംഘം അന്വേഷിക്കുന്നത്. എരുമേലി മുക്കൂട്ടുതറ കുന്നത്ത് ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്നയെ കാണാതായതു കഴിഞ്ഞ മാര്‍ച്ച് 22നാണ്. ഐജിയുടെ നിര്‍ദേശത്തില്‍ ലോക്കല്‍ പോലീസ് രണ്ടാഴ്ച അന്വേഷണം നടത്തിയെങ്കിലും ആശാവഹമായ പുരോഗതിയൊന്നും ഉണ്ടായില്ല.
പിന്നീടു മറ്റൊരു സംഘത്തെ നിയോഗിച്ചെങ്കിലും കാര്യമായ അന്വേഷണം നടന്നില്ല. കോളജിലുണ്ടായിരുന്ന കാലത്തു കൂടുതല്‍ സമയവും ക്ലാസ്മുറിയിലും ലൈബ്രറിയിലുമായിരുന്നു ജെസ്ന സമയം ചെലവഴിച്ചിരുന്നതെന്നു സെന്റ് ഡൊമിനിക്സ് കോളജിലെ അധ്യാപകര്‍ പറഞ്ഞു.
വൈകുന്നേരം മുക്കൂട്ടുതറയിലേക്ക് ബസ് കുറവായതിനാല്‍ ലൈബ്രറിയില്‍നിന്നു വൈകിയായിരുന്നു മിക്ക ദിവസങ്ങളിലും ഇറങ്ങിയിരുന്നത്. ജെസ്നയുടെ തിരോധാനം ഇപ്പോഴും കോളജിന് ഉള്‍ക്കൊള്ളാനായിട്ടില്ല.
ജെസ്നയെ കണ്ടെത്തുന്നതിനുള്ള നടപടി ആവശ്യപ്പെട്ടു സഹപാഠികളും കോളജിലെ വിദ്യാര്‍ഥികളും അധ്യാപകരും ഒപ്പുശേഖരണവും മനുഷ്യച്ചങ്ങലയും സംഘടിപ്പിച്ചിരുന്നു. ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തില്‍ കാഞ്ഞിരപ്പള്ളിയില്‍ മൗനജാഥയും ഒപ്പുശേഖരണവും നടത്തി.
അന്വേഷണം ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ടു കോളജ് അധികാരികള്‍ തയാറാക്കിയ നിവേദനം ചൊവാഴ്ച്ച മുഖ്യമന്ത്രിക്കു ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ കൈമാറി. ജെസ്നയെ കണ്ടെത്താനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നു മുഖ്യമന്ത്രി ഉറപ്പു നല്‍കി. ബന്ധുക്കള്‍ പോലീസിനു നല്‍കിയ മൊഴി സംബന്ധിച്ചുള്ള അന്വേഷണം നടത്തിയില്ലെന്നും ആരോപണമുണ്ട്. കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, കോളജ് എന്നിവിടങ്ങളിലേക്കല്ലാതെ ജെസ്ന തനിയെ യാത്ര നടത്തിയിട്ടില്ലെന്ന് സഹോദരന്‍ പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kottayam, Kerala, Student, Missing, Police, Investigation, Teachers,jesna missing case, new investigation team join next week

Powered by Info News For You

Comments
Post a Comment