യാത്രക്കാരെ ഇറക്കിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവര്‍ക്ക് നേരെ സിനിമാ സ്റ്റൈലില്‍ കാര്‍ കുറുകെ നിര്‍ത്തി കാബിന്‍ തുറന്ന് കയറി അക്രമം; യുവതി അറസ്റ്റില്‍
അമ്പലപ്പുഴ: (www.kvartha.com 03.05.2018) യാത്രക്കാരെ ഇറക്കിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവര്‍ക്ക് നേരെ സിനിമാ സ്റ്റൈലില്‍ കാര്‍ കുറുകെ നിര്‍ത്തി കാബിന്‍ തുറന്ന് കയറി അക്രമം നടത്തിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍. കോഴിക്കോട് പേരാമ്പ്ര കാറിലക്കണ്ടിയില്‍ ജിജിത്തിന്റെ ഭാര്യ അരുണിമയെയാണ് (26) അമ്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. എസ്‌ഐ എം.പ്രതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്. ഇവരെ പിന്നീട് കളര്‍കോട് ഗ്രാമ ന്യായാലയ കോടതിയില്‍ ഹാജരാക്കി.
ദേശീയപാതയില്‍ പുറക്കാട് ജംക്ഷനില്‍ ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു നാടകീയ സംഭവം അരങ്ങേറിയത്. കരുനാഗപ്പളളി ഡിപ്പോയിലെ ഡ്രൈവര്‍ കൊല്ലം കുന്നത്തൂര്‍ പടിഞ്ഞാറെ കല്ലട ആയിലേത്ത് ശ്രീകുമാറി(47)നാണു പരിക്കേറ്റത്. തുടര്‍ന്ന് ശ്രീകുമാര്‍ അമ്പലപ്പുഴ അര്‍ബന്‍ ഹെല്‍ത്ത് ട്രെയിനിങ് സെന്ററില്‍ പ്രഥമ ശുശ്രൂഷ തേടി. എറണാകുളത്തുനിന്നു കൊല്ലത്തേക്കു പോയ ഫാസ്റ്റ് പാസഞ്ചര്‍ ബസിലെ ഡ്രൈവറായിരുന്നു ശ്രീകുമാര്‍. സംഭവത്തെ തുടര്‍ന്ന് കാല്‍ മണിക്കൂറോളം ദേശീയപാതയില്‍ ഭാഗിക ഗതാഗത തടസം ഉണ്ടായി.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്: അരുണിമയും ഭര്‍ത്താവും കുഞ്ഞും കാറില്‍ കൊല്ലം ഭാഗത്തേക്കു പോവുകയായിരുന്നു. ജിജിത്താണു കാര്‍ ഓടിച്ചിരുന്നത്. അമ്പലപ്പുഴ ഭാഗത്തുവച്ച് ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ ബസ് കാറില്‍ ഉരസിയതായി കാര്‍ ഉടമ പറയുന്നു. ഇതിനിടെ കുഞ്ഞ് അരുണിമയുടെ കൈയില്‍ നിന്നു കാറിനുള്ളില്‍ വീണു.
തുടര്‍ന്ന് പുറക്കാട് സ്‌റ്റോപ്പില്‍ ബസ് നിര്‍ത്തി യാത്രക്കാരെ ഇറക്കുന്നതിനിടയില്‍ കാര്‍ ബസിനു കുറുകെയിട്ട ശേഷം അരുണിമ കാറില്‍ നിന്നിറങ്ങി ചെന്ന് ശ്രീകുമാറിനെ മര്‍ദിക്കുകയായിരുന്നു. ഓടികൂടിയ നാട്ടുകാര്‍ അരുണിമയെയും കാറും തടഞ്ഞു നിര്‍ത്തി അമ്പലപ്പുഴ പോലീസില്‍ വിവരം അറിയിച്ചു. പോലീസെത്തി യുവതിയെയും കുടുംബത്തെയും സ്‌റ്റേഷനിലേക്കു മാറ്റി. സര്‍വീസ് മുടങ്ങിയതിനെ തുടര്‍ന്നു യാത്രക്കാര്‍ മറ്റൊരു ബസില്‍ യാത്ര തുടര്‍ന്നു.

Keywords: Woman chases KSRTC bus, thrashes driver; arrested later, Ambalapuzha, News, Attack, Injured, Woman, Arrest, Natives, Police, Humor, Kerala.
Powered by Info News For You

Comments
Post a Comment