ഫറോക്ക് നഗരസഭയില്‍ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസ്സായി; യുഡിഎഫിനു ഭരണം നഷ്ടമായി
കോഴിക്കോട്: (www.kvartha.com 16.05.2018) ഫറോക്ക് നഗരസഭയില്‍ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസ്സായി. ഇതോടെ യുഡിഎഫിനു ഭരണം നഷ്ടമായി. നഗരസഭാധ്യക്ഷ മുസ്ലിം ലീഗിലെ പി. റുബീനയ്‌ക്കെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയമാണ് പാസ്സായത്. 38 അംഗ കൗണ്‍സിലില്‍ 22 പേര്‍ പ്രമേയത്തെ അനുകൂലിച്ചു.
എല്‍ഡിഎഫിലെ 18 പേര്‍ക്കൊപ്പം രണ്ടു കോണ്‍ഗ്രസ് അംഗങ്ങളും ഒരു ലീഗ് അംഗവും ഒരു സ്വതന്ത്രയും അവിശ്വാസത്തെ അനുകൂലിച്ചു വോട്ട് ചെയ്തു. വോട്ടെടുപ്പില്‍ നിന്നും മറ്റ് യുഡിഎഫ് അംഗങ്ങള്‍ വിട്ടുനിന്നു.
ഉപാധ്യക്ഷനെതിരെയുള്ള അവിശ്വാസ പ്രമേയം ഉച്ചകഴിഞ്ഞു ചര്‍ച്ചയ്‌ക്കെടുക്കും. നിലവില്‍ കക്ഷിനില: യുഡിഎഫ് - 17, എല്‍ഡിഎഫ് - 18, ബിജെപി - ഒന്ന്, സ്വതന്ത്രര്‍ - രണ്ട്.

Keywords: UDF loses Feroke municipality,Kozhikode, News, Local-News, Politics, Municipality, LDF, Muslim-League, Kerala.
Powered by Info News For You

Comments
Post a Comment