ദുല്‍ഖറിന്റെ പുതിയ സിനിമ കാണാനെത്തിയ പ്രേക്ഷകര്‍ക്ക് കാണാന്‍ സാധിച്ചത് പകുതി സിനിമ; അമ്പരന്ന കാഴ്ചക്കാര്‍ക്ക് ടിക്കറ്റ് തുക മടക്കി നല്‍കി തീയറ്റര്‍ ഉടമ തലയൂരി, തീയറ്ററിന് മുന്നില്‍ ഉണ്ടായത് വന്‍ ബഹളം, സംഭവം കാസര്‍കോട് മൂവിമാക്‌സില്‍

കാസര്‍കോട്: (www.kasargodvartha.com 11.05.2018) ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ഏറ്റവും പുതിയ സിനിമ മഹാനടി കാണാനെത്തിയ പ്രേക്ഷകര്‍ക്ക് കാണാന്‍ സാധിച്ചത് പകുതി സിനിമ. അമ്പരന്ന കാഴ്ചക്കാര്‍ക്ക് ഒടുവില്‍ ടിക്കറ്റ് തുക മടക്കി നല്‍കി തീയറ്റര്‍ ഉടമ തലയൂരി. പടം പകുതിക്ക് വെച്ച് തുടങ്ങിപ്പോള്‍ അത് സിനിമയുടെ സര്‍പ്രൈസ് തുടക്കമെന്നാണെന്ന് പ്രേക്ഷകര്‍ കരുതിയത്.   www.kasargodvartha.com

എന്നാല്‍ പാട്ടില്‍ തുടങ്ങിയ സിനിമ, ഒന്നര മണിക്കൂറിനുള്ളില്‍ ഡയറക്ടറുടെ പേര് കാണിച്ചപ്പോഴാണ് സിനിമ അവസാനിച്ചതായും അമ്പരപ്പും കാഴ്ചക്കാരില്‍ ഉണ്ടായത്. ഇതോടെ പ്രേക്ഷകര്‍ ഒന്നടങ്കം ക്ഷുഭിതരാവുകയും തിയേറ്ററിന് മുന്നില്‍ വന്‍ ബഹളം സൃഷ്ടിക്കുകയും ചെയ്തു. പ്രൊജക്ട് കണ്‍ട്രോളര്‍ ഉറങ്ങിയതാണ് അക്കിടി പറ്റാന്‍ കാരണമെന്നാണ് തീയേറ്റര്‍ ഉടമ പ്രേക്ഷകരോട് വിശദീകരിച്ചത്. ടിക്കറ്റ് ചാര്‍ജ് മടക്കിനല്‍കാമെന്നും പ്രശ്‌നമുണ്ടാക്കരുതെന്നും പ്രേക്ഷകരോട് അപേക്ഷിച്ചതോടെയാണ് പ്രേക്ഷകര്‍ അയഞ്ഞത്.    www.kasargodvartha.com

20,000 രൂപയോളം ടിക്കറ്റ് ഇനത്തില്‍ ഉടമയ്ക്ക് മടക്കി നല്‍കേണ്ടി വന്നതായാണ് സിനിമ കാണാനെത്തിയ യുവാവ് കാസര്‍കോട് വാര്‍ത്തയോട് വെളിപ്പെടുത്തിയത്. കാസര്‍കോട് മൂവി മാക്‌സിലാണ് സിനിമ അടിമുറി മാറി ആരാധകരെ അമ്പരിപ്പിച്ചത്.   www.kasargodvartha.com

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Cinema, Top-Headlines, Theater,  Kasaragod Movie Max, Dulquer's movie start from half; Protest in front of theater< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?