കേവല ഭൂരിപക്ഷം ലഭിക്കാന്‍ സാധ്യത മങ്ങിയതോടെ ഭരണം പിടിക്കാന്‍ മറുതന്ത്രം മെനഞ്ഞ് ബിജെപി; കേന്ദ്രനേതാക്കള്‍ ഒന്നടങ്കം കര്‍ണാടകയിലേക്ക്

ബംഗളൂരു: (www.kvartha.com 15.05.2018) സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് ഉറപ്പായെങ്കിലും, കേവല ഭൂരിപക്ഷം ലഭിക്കാന്‍ സാധ്യത മങ്ങിയതോടെ ഭരണം പിടിക്കാന്‍ മറുതന്ത്രം മെനഞ്ഞ് ബിജെപി. ഇതിനായി കേന്ദ്രനേതാക്കള്‍ ഒന്നടങ്കം കര്‍ണാടകയിലേക്ക് . സഖ്യചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ ജെ.പി. നഡ്ഡ ഉള്‍പ്പെടെയുള്ള കേന്ദ്രമന്ത്രിമാര്‍ പ്രത്യേക വിമാനത്തില്‍ കര്‍ണാടകയിലേക്കു പുറപ്പെട്ടു. പ്രകാശ് ജാവഡേക്കര്‍, രവിശങ്കര്‍ പ്രസാദ് എന്നീ കേന്ദ്രമന്ത്രിമാരും കര്‍ണാടകയില്‍ ക്യാംപ് ചെയ്ത് ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.

ജെഡിഎസിന് പിന്തുണ നല്‍കി ഭരണം നിലനിര്‍ത്താനുള്ള കോണ്‍ഗ്രസ് പദ്ധതിയെ അട്ടിമറിക്കാന്‍ മറുനീക്കങ്ങള്‍ മെനയുകയാണ് ബിജെപി നേതൃത്വം. 100 മുതല്‍ 110 സീറ്റുവരെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി.

Bangalore, National, News, Trending, Assembly Election, Politics, BJP, Karnataka, Congress, Congress-JDS alliance can deny BJP a chance to form government in Karnataka.

കോണ്‍ഗ്രസിനെ വെട്ടാന്‍ ജെഡിഎസിനു മുഖ്യമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തു ബിജെപി രംഗത്തു വരുമോ എന്ന ആകാംക്ഷയിലാണ് ഇപ്പോള്‍ ദേശീയ രാഷ്ട്രീയം. ജെഡിഎസ് ബന്ധത്തില്‍ എതിര്‍പ്പുള്ള കോണ്‍ഗ്രസ് അംഗങ്ങളെ കൂറു മാറ്റിക്കുമോ എന്ന ചോദ്യവും സജീവമാണ്. കര്‍ണാടകയിലെ സവിശേഷ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി ദേശിയ അധ്യക്ഷന്‍ അമിത് ഷായുടെ വസതിയില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശം ഉന്നയിച്ചു ഗവര്‍ണറെ കാണുമെന്നു ബിജെപിയും വ്യക്തമാക്കിയിട്ടുണ്ട്.

ആദ്യഫല സൂചനകളില്‍ കേവലഭൂരിപക്ഷം ഉറപ്പിച്ച ബിജെപി നേതാക്കള്‍ സഖ്യത്തിന്റെ ആവശ്യമില്ലെന്ന നിലപാടിലായിരുന്നു. കേന്ദ്രമന്ത്രി കൂടിയായ സദാനന്ദ ഗൗഡ ഇക്കാര്യം പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍, വോട്ടെണ്ണല്‍ അന്തിമ പാദത്തിലേക്കു കടന്നതോടെ ബിജെപി കേവല ഭൂരിപക്ഷത്തില്‍നിന്ന് അകന്നുപോവുകയായിരുന്നു. അവസരം മുതലെടുത്ത് സര്‍ക്കാര്‍ രൂപീകരണ ശ്രമങ്ങളുമായി കോണ്‍ഗ്രസ് രംഗത്തെത്തിയ സാഹചര്യത്തിലാണ് ജെഡിഎസിനെ വലയിലാക്കാന്‍ ബിജെപിയും ശ്രമം തുടങ്ങിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Bangalore, National, News, Trending, Assembly Election, Politics, BJP, Karnataka, Congress, Congress-JDS alliance can deny BJP a chance to form government in Karnataka.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?