നാട്ടുകാരുടെ മുമ്പിലിട്ട് യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊന്ന സംഭവം; കാഴ്ചക്കാരായി നിന്നിട്ടില്ലെന്ന് ദൃക്‌സാക്ഷികൂടിയായ പഞ്ചായത്തംഗം; കണ്‍മുന്നില്‍ വെന്തുമരിക്കുന്നതുകണ്ടപ്പോള്‍ പകച്ചുപോയി

തൃശൂര്‍: (www.kvartha.com 02.05.2018) നാട്ടുകാരുടെ മുമ്പിലിട്ട് യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊന്ന സംഭവത്തില്‍ വിശദീകരണവുമായി പുതുക്കാട് പഞ്ചായത്തംഗം ഗീത സുകുമാരന്‍. സംഭവത്തില്‍ കാഴ്ചക്കാരായി നിന്നിട്ടില്ലെന്ന് ദൃക്‌സാക്ഷികൂടിയായ ഗീത പറയുന്നു. പെട്ടെന്നൊരാള്‍ കണ്‍മുന്നില്‍ വെന്തുമരിക്കുന്നതുകണ്ടപ്പോള്‍ പകച്ചുപോയി. കുടുംബശ്രീ അംഗങ്ങളായ നിരവധി സ്ത്രീകളാണ് സംഭവത്തില്‍ ദൃക്‌സാക്ഷികളായിരുന്നത്. അവരെല്ലാം കാഴ്ച കണ്ട് പകച്ചുപോയി. പെട്രോള്‍ ഒഴിച്ച ഉടനെ ജീതു ഓടി, അതിനുപിന്നാലെ വിരാജും പാഞ്ഞു. ഒരാള്‍ ജീവനോടെ വെന്തുരുകുന്നതു കണ്ടപ്പോള്‍ ഒരു സ്ത്രീ കുഴഞ്ഞുവീണു. ഇവരെ താങ്ങിപ്പിടിച്ചതു താനായിരുന്നു. അതിനാല്‍ ജീതുവിനെ ഓട്ടോറിക്ഷയില്‍ കയറ്റാന്‍ സഹായിക്കാന്‍ കഴിഞ്ഞില്ലെന്നും ഗീത പറഞ്ഞു.

കഴിഞ്ഞ ദിവസം ചെങ്ങാലൂരില്‍ ആണ് ക്രൂരമായ സംഭവം നടന്നത്. കുടുംബശ്രീയുടെ വായ്പാ കുടിശികയുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കായി വിളിച്ചുവരുത്തിയപ്പോഴാണ് ജീതുവിനെ ഭര്‍ത്താവ് വിരാജ് തീകൊളുത്തി കൊലപ്പെടുത്തിയത്. ഗീതയടക്കമുള്ള സ്ത്രീകള്‍ക്കു മുന്നില്‍ വച്ചായിരുന്നിട്ടും ആരും തടയാന്‍ ശ്രമിച്ചില്ലെന്ന് ആരോപണമുയര്‍ന്നിരുന്നു. തീയണയ്ക്കുന്നതിനോ ജീതുവിനെ ആശുപത്രിയിലെത്തിക്കുന്നതിനോ ആരും സഹായിച്ചില്ലെന്ന് പിതാവ് ജനാര്‍ദ്ദനന്‍ പറയുകയും ചെയ്തു. എന്റെ മോള് നിന്നുകത്തി, യാചിച്ചിട്ടും ആരും സഹായിച്ചില്ലെന്നായിരുന്നു നെഞ്ചുപൊട്ടിയുള്ള ജനാര്‍ദനന്റെ വാക്കുകള്‍.

Eye witness reaction about Thrissur murder, Thrissur, News, Local-News, Crime, Criminal Case, Murder, Burnt to death, Kerala

വിരാജിന്റെ ആക്രമണം അപ്രതീക്ഷിതമായതിനാല്‍ കുടുംബശ്രീ പ്രവര്‍ത്തകരെല്ലാം അമ്പരന്നു, നിസഹായാവസ്ഥയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. കുടുംബശ്രീ വായ്പയുടെ കണക്കുകള്‍ ഒത്തുനോക്കാനായി നേരിട്ടുവരാമെന്ന് പറഞ്ഞത് ജീതുവാണെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. ജീതുവിനോടും അച്ഛന്‍ ജനാര്‍ദനനോടും സൗമ്യനായി സംസാരിച്ചുനിന്ന വിരാജ് ഇത്രയും ക്രൂരമായി പെരുമാറിയതിന്റെ ഞെട്ടലിലാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Eye witness reaction about Thrissur murder, Thrissur, News, Local-News, Crime, Criminal Case, Murder, Burnt to death, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?