വീട്ടുതടങ്കലില്‍ ആയിരുന്ന യുവതിയുമായി നാടുവിട്ടു: പിന്നാലെ ബന്ധുക്കളുടെ വധഭീഷണി; ജീവന് സംരക്ഷണം നല്‍കണമെന്നും വിവാഹം നടത്തിത്തരണമെന്നും ആവശ്യപ്പെട്ട് കമിതാക്കള്‍ പോലീസ് സ്‌റ്റേഷനില്‍

കൊച്ചി: (www.kvartha.com 30.05.2018) വീട്ടുതടങ്കലില്‍ ആയിരുന്ന യുവതിയുമായി യുവാവ് നാടുവിട്ടു. പിന്നാലെ ബന്ധുക്കളുടെ വധഭീഷണി. ഇതോടെ ജീവന് സംരക്ഷണം നല്‍കണമെന്നും വിവാഹം നടത്തിത്തരണമെന്നും ആവശ്യപ്പെട്ട് കമിതാക്കള്‍ പോലീസ് സ്‌റ്റേഷനില്‍ അഭയം പ്രാപിച്ചു. എറണാകുളം തൃക്കാക്കര പോലീസ് സ്‌റ്റേഷനിലാണ് കമിതാക്കള്‍ അഭയം പ്രാപിച്ചത്.

കണ്ണൂര്‍ സ്വദേശിനിയായ യുവതിയും പത്തനംതിട്ട എരുമേലി സ്വദേശിയുമായ യുവാവുമാണ് സംരക്ഷണം ആവശ്യപ്പെട്ട് സ്‌റ്റേഷനിലെത്തിയത്. വിവാഹം തടയുന്നതിന്റെ ഭാഗമായി യുവതിയുടെ തിരിച്ചറിയല്‍ രേഖ ഉള്‍പ്പെടെയുള്ളവ ബന്ധുക്കള്‍ തടഞ്ഞുവച്ചതായും രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്നും കമിതാക്കള്‍ ആരോപിക്കുന്നു.

Lovers seeks help from police to register marriage in Kochi, Kochi, News, Local-News, Threatened, Ernakulam, Marriage, Kannur, Politics, Complaint, Kerala

മാത്രമല്ല, ഫോണ്‍ മുഖാന്തരമല്ലാതെ മറ്റു ചിലര്‍ യുവാവിന്റെ വീട്ടിലെത്തി നേരിട്ട് വധഭീഷണി മുഴക്കിയെന്നും ഇവര്‍ പറഞ്ഞു. വനിതാ സെല്ലില്‍ പരാതി നല്‍കിയ ശേഷം യുവാവിന്റെ ബന്ധുക്കള്‍ക്ക് ഒപ്പമാണ് ഇരുവരും ചൊവ്വാഴ്ച തൃക്കാക്കര സ്‌റ്റേഷനിലെത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Lovers seeks help from police to register marriage in Kochi, Kochi, News, Local-News, Threatened, Ernakulam, Marriage, Kannur, Politics, Complaint, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?