കെവിന്റെ മൃതദേഹത്തിന് മുന്നിലും സംഘര്‍ഷം; കളക്ടറുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടത്തണമെന്നാവശ്യപ്പെട്ട കോണ്‍ഗ്രസുകാരെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചു
കൊല്ലം: (www.kvartha.com 28.05.2018) ദുരഭിമാനത്തിന്റെ പേരില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കെവിന്റെ മൃതദേഹത്തിന് മുന്നിലും സംഘര്‍ഷം. ആര്‍ഡിഒയുടെയോ കളക്ടറുടെയോ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടത്തണമെന്നാവശ്യപ്പെട്ട കോണ്‍ഗ്രസുകാരെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചു. തഹസില്‍ദാരുടെ നേതൃത്വത്തില്‍ തന്നെ ഇന്‍ക്വസ്റ്റ് നടക്കട്ടെ എന്ന വാദമായിരുന്ന സിപിഎമ്മുകാര്‍ ഉയര്‍ത്തിയത്. ഈ തര്‍ക്കത്തിനിടെയാണ് ഇരുകൂട്ടരും തമ്മില്‍ സംഘര്‍ഷമുണ്ടായത്.
തിങ്കളാഴ്ച രാവിലെ പുനലൂരിന് പത്ത് കിലോമീറ്റര്‍ അകലെ ചാലിയക്കര തോട്ടിലാണ് കെവിന്റെ മൃതദേഹം കണ്ടെത്തിയത്. ക്രൂരമായി മര്‍ദനമേറ്റ പാടും മൃതദേഹത്തിലുണ്ട്. കണ്ണ് ചൂഴ്‌ന്നെടുത്ത നിലയിലാണ്. സംസ്ഥാനം മുഴുവന്‍ പ്രതിഷേധം ഉയരുമ്പോഴും മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ പോലും തുടങ്ങാന്‍ വൈകുകയാണ്. വലിയ പോലീസ് സാന്നിധ്യവും പ്രദേശത്തുണ്ട്. കെവിന്റെ ബന്ധുക്കളും സ്ഥലത്ത് എത്തിയിട്ടുണ്ട്.
ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായ ശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോകും. വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലായിരിക്കും പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കുക.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kollam, Trending, District Collector, CPM, Congress, Kevin murder: Clash between Congress and CPM.

Powered by Info News For You

Comments
Post a Comment