കര്‍ണാടക സര്‍ക്കാര്‍ രൂപീകരണം: ഗവര്‍ണറുടെ നടപടിയെ ചോദ്യം ചെയത് മുതിര്‍ന്ന അഭിഭാഷകന്‍ രാംജത് മലാനിയും സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: (www.kvartha.com 17.05.2018) കര്‍ണാടക സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ വാജുഭായ് വാലയുടെ നടപടിയെ ചോദ്യം ചെയത് മുതിര്‍ന്ന അഭിഭാഷകന്‍ രാംജത് മലാനിയും സുപ്രീംകോടതിയില്‍. കര്‍ണാടകയില്‍ കേവല ഭൂരിപക്ഷം തികയാത്ത ബിജെപിയെ സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിച്ച ഗവര്‍ണര്‍ നടപടിയെയാണ് രാംജത് മലാനി സുപ്രീംകോടതിയില്‍ ചോദ്യം ചെയതത്. ഭരണഘടനാധികാരത്തിന് അപമാനമാണ് ഗവര്‍ണറുടെ നടപടിയെന്ന് ചൂണ്ടിക്കാട്ടിയാണ് രാം ജത് മലാനിയുടെ നീക്കം.

ഹരജി അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചിനെ അദ്ദേഹം സമീപിച്ചു. എന്നാല്‍ കോണ്‍ഗ്രസിന്റെ സമാന ഹരജി പരിഗണിക്കുന്ന ബെഞ്ചിനെ തന്നെ സമീപിക്കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് മലാനിയോട് ആവശ്യപ്പെട്ടു. ഇതോടെ ജസ്റ്റിസ് എ കെ സിക്രിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വെള്ളിയാഴ്ച രാംജത് മലാനിയുടെ ഹരജിയും പരിഗണിക്കും.

 National, News, New Delhi, Karnataka, Election, Supreme Court of India, Advocate, Ram Jethmalani moves SC against Governor’s move to invite BJP to form Karnataka govt, calls it ‘gross abuse’

വെള്ളിയാഴ്ച ഗവര്‍ണര്‍ക്ക് നല്‍കിയ പിന്തുണക്കത്ത് ഹാജരാക്കണമെന്ന് കോടതി ബിജെപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. യെദ്യൂരപ്പയെ കേസില്‍ കക്ഷി ചേര്‍ത്ത് നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, News, New Delhi, Karnataka, Election, Supreme Court of India, Advocate, Ram Jethmalani moves SC against Governor’s move to invite BJP to form Karnataka govt, calls it ‘gross abuse’ 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?