എഐസിസി ജനറല്‍ സെക്രട്ടറിയെന്ന രാഹുല്‍ ഗാന്ധി ഏല്‍പ്പിച്ച ദൗത്യത്തിന് നന്ദിയെന്ന് ഉമ്മന്‍ചാണ്ടി

കോട്ടയം: (www.kvartha.com 27.05.2018) മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. ഈ പദവിയില്‍ തന്നെ നിയമിച്ചതിനെ പൂര്‍ണമായി അംഗീകരിക്കുന്നുവെന്നും പ്രധാനദൗത്യം ഏല്‍പ്പിച്ചതിന് രാഹുലിനോട് നന്ദി പറയുന്നതായും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


വെല്ലുവിളി നിറഞ്ഞ ഉത്തരവാദിത്വമാണ് തന്നെ ഏല്‍പ്പിച്ചിരിക്കുന്നത്. ഏല്‍പ്പിച്ച ഉത്തരവാദിത്വത്തോട് നൂറു ശതമാനം നീതി പുലര്‍ത്തും. ദേശീയ നേതൃത്വത്തിലേക്ക് മാറിയാലും കേരളത്തില്‍ പ്രവര്‍ത്തനം തുടരും. എഐസിസി സെക്രട്ടറി ആകുന്നു എന്നതിനര്‍ഥം പൂര്‍ണമായി കേരളത്തില്‍ നിന്ന് മാറിപ്പോകുന്നുവെന്നല്ല എന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

സംസ്ഥാന രാഷ്ട്രീയത്തിലെ പദവികളെല്ലാം നിരസിച്ചു നില്‍ക്കെയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വളരെ നിര്‍ണായക നീക്കം ഉണ്ടായിരിക്കുന്നത്. ദിഗ്‌വിജയ് സിങ്ങിനെ മാറ്റിയാണ് ഉമ്മന്‍ചാണ്ടിക്കു സ്ഥാനം നല്‍കിയത്. ബംഗാള്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ ചുമതലയില്‍ നിന്നും സി പി ജോഷിയെ നീക്കി ഗൗരവ് ഗോഗോയ്ക്കാണ് പുതിയ ചുമതല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kottayam, AICC, Oommen Chandy, Rahul Gandhi, Secretary, Oommen Chandy appointed as AICC General Secretary. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?