കോളജ് കാമ്പസില്‍ കയറി വിദ്യാര്‍ത്ഥിയെ മര്‍ദിച്ചു, രണ്ടു പേര്‍ക്കെതിരെ കേസ്

ഗാന്ധിനഗര്‍: (www.kasargodvartha.com 05.05.2018) കോളജ് കാമ്പസില്‍ കയറി വിദ്യാര്‍ത്ഥിയെ മര്‍ദിച്ചു. രണ്ടു യുവാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. എംജി സര്‍വകലാശാലയുടെ പുലരിക്കുന്നിലുള്ള സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്‍ഡ് അപ്ലൈയ്ഡ് സയന്‍സിലെ നാലാം വര്‍ഷ ബിടെക് വിദ്യാര്‍ത്ഥി ആലപ്പുഴ കാട്ടൂര്‍ സ്വദേശി അര്‍ജുന്‍ (24) ആണ് മര്‍ദനത്തില്‍ പരിക്കേറ്റത്. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് കോളജ് കോമ്പൗണ്ടില്‍ വച്ചായിരുന്നു സംഭവം.
അര്‍ജുനും കൂട്ടുകാരും കൂടി കോളജ് കോമ്പൗണ്ടില്‍ ക്രിക്കറ്റ് കളിക്കുമ്പോള്‍ കോളജിന്റെ സമീപ പ്രദേശത്തെ താമസക്കാരായ രണ്ടു യുവാക്കള്‍ ഗ്രൗണ്ടിലെത്തി മര്‍ദിക്കുകയായിരുന്നു. യുവാക്കള്‍ മദ്യപിച്ചിരുന്നതായും പറയുന്നു. ആറു മാസം മുമ്പു രണ്ട് യുവാക്കളില്‍ ഒരാളെ പ്രതിചേര്‍ത്ത് ഗാന്ധിനഗര്‍ പോലീസില്‍ വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയിരുന്നു. മദ്യപിച്ച ശേഷം കോളജ് കോമ്പൗണ്ടില്‍ കയറി വിദ്യാര്‍ത്ഥികളെ അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്ത സംഭവത്തിലായിരുന്നു കേസ് നല്‍്കിയത്. അര്‍ജുന്റെ നേതൃത്വത്തിലായിരുന്നു അന്നു പോലീസില്‍ പരാതി നല്‍കിയത്.

Kerala, News, Education, attack, Assault, Case, Police, college student attacked, Alappuzha.
പരാതിയെ തുടര്‍ന്ന് എതിര്‍കക്ഷികളെ സ്‌റ്റേഷനില്‍ വിളിച്ചു വരുത്തി താക്കീത് നല്‍കി വിട്ടയച്ചിരുന്നു. അന്ന് കേസ് കൊടുക്കുവാന്‍ നേതൃത്വം നല്‍കിയതിന്റെ പേരിലാണ് തന്നെ മര്‍ദിച്ചതെന്നു കാണിച്ചു അര്‍ജുന്‍ ഗാന്ധിനഗര്‍ പോലീസില്‍ പരാതി നല്‍കുകയും മെഡിക്കല്‍ കോളജില്‍ ചികിത്സ തേടുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തില്‍ ഗാന്ധിനഗര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തുകയും അര്‍ജുന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കോളജിന്റെ സമീപവാസികളായ രണ്ടു യുവാക്കള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Education, attack, Assault, Case, Police, college student attacked, Alappuzha.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?